എന്‍ഡോസള്‍ഫാന്‍ പോരാട്ടം നിലനില്‍പിനുവേണ്ടി: പ്രൊഫ. എം എ റഹ് മാന്‍
Jun 12, 2017, 10:00 IST
ബോവിക്കാനം: (www.kasargodvartha.com 12.06.2017) ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടമാണ് എന്‍ഡോസള്‍ഫാനെതിരെ തന്റെ തൂലികകൊണ്ടു നടത്തിയതെന്ന് ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് പ്രൊഫ. എം എ റഹ് മാന്‍ പറഞ്ഞു. അരജീവിതങ്ങളെ ഗവണ്‍മെന്റും തന്നെ ഓടക്കുഴല്‍ അവാര്‍ഡിലൂടെയും അംഗീകരിക്കപ്പെട്ടു എന്നതില്‍ തനിക്കു ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെള്ളിപ്പാടി മധുവാഹിനി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന എസ് എസ് എല്‍ സി, പ്ലസ് ടു വിജയിച്ച കുട്ടികളുടെ അനുമോദനച്ചടങ്ങിലും ഓടക്കുഴല്‍ അവാര്‍ഡിനുള്ള ആദരവേദിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറി പ്രസിഡന്റ് ഗോവിന്ദ ബള്ളമൂല എം എ റഹ് മാനെ പൊന്നാടയണിയിച്ചു ആദരിച്ചു. ശ്രീഹരി സി, അസ്മിയ എ, അഭിജിത് ബി, മാളവിക സി, വിദ്യാരത്‌ന ബി, കൃഷ്ണപ്രിയ കെ, മുഹമ്മദ് റാസി മഷൂക്, അഭിനവ് ഇ പി, ഷാജഹാന്‍ എന്നിവര്‍ എസ് എസ് എല്‍ സി അവാര്‍ഡിനും ഹയര്‍ സെക്കന്‍ഡറിയില്‍ ഈസ ബി എയും അര്‍ഹരായി. എസ് സി ഇ ആര്‍ ടി ന്യൂമാറ്റ്‌സ് ട്രെയിനിങ്ങിന് തെരഞ്ഞെടുക്കപ്പെട്ട അഭിനവ് കോടോത്തിനെയും അനുമോദിച്ചു. പ്രൊ എം എ റഹ് മാന്‍ ഉപഹാരം നല്‍കി.
കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് സഹകരണ സംഘം പ്രസിഡന്റ് ടി കെ രാജശേഖരന്‍, പി വിനയകുമാര്‍, കെ ജയചന്ദ്രന്‍, അഖില്‍ കെ യാദവ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ഗോവിന്ദ ബള്ളമൂല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും പി ചെറിയോന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Endosulfan, Felicitation, Programme, Inauguration, Education, Students, Bovikanam, Prof. MA Rahman.