പ്രൊഫ. എം എ അബ്ദുര്‍ റഹ് മാനെ എം എസ് എഫ് മാര ശാഖ കമ്മിറ്റി ആദരിച്ചു
Sep 6, 2016, 10:30 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 06/09/2016) സമൂഹത്തിന്റെ സര്‍വവിധ പുരോഗതിയുടേയും ജീവിത വിജയത്തിന്റെയും നിതാനമാണ് അധ്യാപകരെന്നും അധ്യാപകരുടെ ഇടപെടലുകള്‍ ഒരു ഉത്തമ സൃഷ്ടിപ്പിന് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ പറഞ്ഞു. ദേശീയ അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് എം എസ് എഫ് മാര ശാഖ കമ്മിറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ കാസര്‍കോട് ഗവ കോളജില്‍ അറബിക് ഡിപാര്‍ട്ട്‌മെന്റില്‍ മേധാവിയായി റിട്ടയര്‍ ചെയ്ത പ്രൊഫ. എം എ അബ്ദുര്‍ റഹ് മാനെ ആദരിച്ചു. വാര്‍ഡ് പ്രസിഡന്റ് ബേര്‍ക്ക മുഹമ്മദ് ഷാളണിയിച്ചു. വാര്‍ഡ് സെക്രട്ടറി ഹമീദ് നെക്കര ഉപഹാരം കൈമാറി. എം എസ് എഫ് ശാഖ പ്രസിഡന്റ് അബ്ബാസ് സി എ അധ്യക്ഷത വഹിച്ചു.
സുബൈര്‍ മാര, ത്വാഹ തങ്ങള്‍, മുനവര്‍ തബ്ഷീര്‍, സി എം എ ഖാദര്‍, ജലീല്‍ ബദ്രിയ, നവാസ് സന്തോഷ് നഗര്‍ സംസാരിച്ചു. ശാഹുല്‍ ഹമീദ്, നിയാസ് സി കെ, അബൂ താഹിര്‍, ശഫീഖ്, ശിബ്ലി മാര, ഉനൈസ് ചൂരി, അശ്മല്‍, ശമ്മാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി ഫാഹിസ് മാര സ്വാഗതവും ട്രഷറര്‍ ശുഹൈബ് ബദ്രിയ നന്ദിയും പറഞ്ഞു.
Keywords : MSF, Teacher, Celebration, Inauguration, Vidya Nagar, Education, Mara Branch.