city-gold-ad-for-blogger

കേരള കേന്ദ്രസര്‍വ്വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ജയപ്രസാദ് ഐ. പി. എസ്. എ. ഡയറക്ടര്‍

പെരിയ: (www.kasargodvartha.com 31.12.2018) കേരള കേന്ദ്രസര്‍വ്വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുമ്പ് അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഡിസംബര്‍ 29,30 തീയ്യതികളില്‍ മീററ്റില്‍ നടന്ന സംഘടനയുടെ 58-ാം സംസ്ഥാന സമ്മേളനത്തിലാണ് ഈ സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.

കേരള സര്‍വ്വകലാശാല മുന്‍ വി. സി. ആയിരുന്ന ഡോ. വി. കെ. സുകുമാരന്‍ നായരാണ് ഐ.പി.എസ്.എയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി. 1981ല്‍ യു. പി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭപന്തിന്റെ നേതൃത്വത്തിലായിരുന്നു ഈ സംഘടന രൂപീകരിക്കപ്പെട്ടത്.

കേരള കേന്ദ്രസര്‍വ്വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ജയപ്രസാദ് ഐ. പി. എസ്. എ. ഡയറക്ടര്‍

ഡോ. ജയപ്രസാദ് ഇപ്പോള്‍ ഐ.സി.എസ്.എസ്.ആര്‍ ദക്ഷിണമേഖലാ ഗവേണിംഗ് കൗണ്‍സില്‍ അംഗം, നാക് പീര്‍ടീം മെമ്പര്‍, യു.ജി.സി.യുടെ സെന്റര്‍ ഫോര്‍ പൊട്ടന്‍ഷ്യല്‍ എക്‌സലന്‍സ് കമ്മിറ്റി അംഗം, കേരള കേന്ദ്രസര്‍വ്വകലാശാല മഹാത്മാ അയ്യങ്കാളി പഠനകേന്ദ്രം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡീന്‍, പ്രഗതി റിസര്‍ച്ച് ജേര്‍ണല്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭാര്യ ഡോ. ശ്യാമള ചങ്ങനാശേരി എന്‍.എസ്.എസ്. കോളജ് അധ്യാപികയാണ്. മക്കള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഡോ. ലക്ഷ്മി നാരായണി, പാര്‍വ്വതി നന്ദിനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prof. K Jayaprasad is elected as IPSA Directer, Periya, kasaragod, news, Education, Teacher, Elected, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia