city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനകീയത, ആധുനികത, മാനവികത എന്നിവയായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര: പ്രൊഫ. സി. രവീന്ദ്ര നാഥ്

കാസര്‍കോട്: (www.kasargodvartha.com 02.11.2019) ജനകീയത, ആധുനികത,മാനവികത എന്നിവയായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്ര നാഥ് പറഞ്ഞു 'ഇനിയും മുന്നോട്ട്' പൊതുവിദ്യാഭ്യാസ വകുപ്പ് സംരക്ഷണ യജ്ഞം കാസര്‍കോട് ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.എല്‍ പി യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരാണ് പങ്കെടുത്തത്.

മൂന്ന് കാര്യങ്ങള്‍ വിദ്യാഭ്യാസ സാമ്പ്രദായത്തിന്റെ ഭാഗമായിരിക്കണം.ഒന്ന് -ജനകീയത വര്‍ധിപ്പിക്കണം.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഉള്‍പ്പടെ പരമാവധി കാര്യങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം .ജനങ്ങള്‍ വിദ്യാഭ്യാസത്തെ നയിച്ചാല്‍ മാറ്റമുണ്ടാകും. പഠനം പരീക്ഷയ്ക്ക് മാത്രമാകരുത്. പരീക്ഷയില്‍ മാത്രം എ പ്ലസ് നേടിയാല്‍ പോര,ജീവിതവിജയത്തിലും എ പ്ലസ് നേടാനാകണം. ജനതയുടെ വൈവിധ്യമര്‍ന്ന താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളണം. രണ്ട്, ആധുനികതയാണ് മൂന്ന്, മാനവികതയാണ്. സ്സൂളിനെ കുറിച്ച് അധ്യാപകര്‍ക്ക് സ്വപ്നമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

 ജനകീയത, ആധുനികത, മാനവികത എന്നിവയായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര: പ്രൊഫ. സി. രവീന്ദ്ര നാഥ്

മൂന്നര വര്‍ഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളം ഒന്നാം സ്ഥാനത്തെത്തി. ചരിത്ര വിജയം നേടാന്‍ സഹായിച്ചത് കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ വിജയമാണ്.82.8 ശതമാനം പോയിന്റാണ് രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയത്.ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതിന് എല്ലാവരേയും സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായി വിദ്യഭ്യാസ മന്ത്രി പറഞ്ഞു ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സഹകരിച്ച് ക്ലാസ് മുറികള്‍ ആധുനികരിക്കാന്‍ സംവിധാനം ഒരുക്കണം' സ്മാര്‍ട്ട് ക്ലാസ് റുമുകള്‍ വേണം.  പ്രാഥമിക വിദ്യാലയങ്ങളില്‍ പഠനം ഹൈടെക്കാവണം: ഉച്ചാരണം ശുദ്ധമാകണം. വാക്ക് തെറ്റാതെ എഴുതാന്‍ പഠിപ്പിക്കലാണ് പ്രധാനമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വിരമേശന്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സംസ്ഥാന കോ - ഓര്‍ഡിനേറ്റര്‍ സി.രാമകൃഷണര്‍ ഡിഡിഇ കെ വി പുഷ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Education, school, Teachers, Prof.C.Ravindranath, Smart class, Master plan, prof. C Raveendra Nath on Education

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia