പ്രളയദുരന്തത്തിലകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ പേനയുമായി ജയില്‍ അന്തേവാസികള്‍
Aug 22, 2019, 19:03 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2019) പ്രളയ ദുരന്തത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പേപ്പര്‍ പേനകള്‍ നിര്‍മിച്ചു നല്‍കാന്‍ തയ്യാറായി ജയില്‍ അന്തേവാസികള്‍. പ്രളയദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഹരിത കേരളം മിഷന്റെയും ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സ്നേഹ തൂലിക - ഹരിതാക്ഷരം' പദ്ധതിക്ക് തുടക്കമായി.
ജയിലിലെ അന്തേവാസികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുക, മാലിന്യ പരിപാലനത്തിന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കുക, പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഒരു ചെറു സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 'സ്നേഹ തൂലിക - ഹരിതാക്ഷരം' പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരാഴ്ചക്കാലം ജയിലിലെ അന്തേവാസികളുടെ സഹായത്തോടെ പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച് പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. ജയില്‍ സൂപ്രണ്ട് കെ വേണു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് എം ശ്രീനിവാസന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രാജീവന്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സജിത്ത് കെ.വി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Jail, Education, Prison inmates' paper pen for flood victim students
< !- START disable copy paste -->