എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളില്‍ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 15.12.2020) തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2021-2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായവരെ ഉള്‍പ്പെടുത്തി മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റുകള്‍ 31 വരെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും പരിശോധനയ്ക്ക് ലഭിക്കും.
പട്ടിക പരിശോധിച്ച് അതില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അപാകത പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരായി നേരിട്ടും ഓണ്‍ലൈനായും അപ്പീല്‍ സമര്‍പ്പിക്കാം.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Job, Education, Priority list published in Employment Exchanges