city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കാസര്‍കോട് സുരക്ഷാ വലയത്തില്‍; സ്വീകരണം വര്‍ണാഭമാകും

കാസര്‍കോട്: (www.kasargodvartha.com 14.07.2014) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സ്വീകരിക്കാന്‍ ജില്ല ഒരുങ്ങുന്നു. പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ 18 ന് 3.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കടുക്കാനാണ് രാഷ്ട്രപതി കാസര്‍കോട്ടെത്തുന്നത്.

രാഷ്ട്രപതിയുടെ വരവിനായി എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു വരുന്നു. രാഷ്ട്രപതിക്ക് അതീവ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാന പോലീസും, സ്‌പെഷല്‍ ബ്രാഞ്ചും, ഇന്റലിജന്‍സ് ബ്യുറോയും എല്ലാ സുരക്ഷ നടപടികളും ഒരുക്കും. എന്‍എസ്ജി യുടെ സുരക്ഷയില്‍ 18 ന് 2.45 ന് മംഗലാപുരത്തു നിന്നും  എത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം 3.15 ന് പെരിയയിലെത്തും. 3.30 ന് പെരിയയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന അദ്ദേഹം 5 മണിക്ക് മംഗലാപുരത്തേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകും.

രാഷ്ട്രപതിക്ക് വന്നിറങ്ങാന്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ മൂന്നു ഹെലിപ്പാഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഹെലിപ്പാഡില്‍ നിന്നും കേരള ഗവര്‍ണര്‍ ഷീലാദീക്ഷിത്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തെ സ്വീകരിക്കും. കാലാവസ്ഥ മോശമായാല്‍  പെരിയയിലേക്ക് റോഡ് മാര്‍ഗത്തിലൂടെയുള്ള യാത്രയ്ക്കു ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിനിടെ റോഡുകളിലുള്ള കുഴികള്‍ മൂടുന്ന പ്രവര്‍ത്തികളും നടന്നു വരുന്നു. കൂടാതെ സിപിസിആര്‍ഐ, കാസര്‍കോട് ഗസ്റ്റ് ഹൗസ്, പെരിയ കേന്ദ്ര സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പ്രത്യേക സേഫ് ഹൗസുകള്‍ ഒരുക്കുന്നുണ്ട്.  റോഡു മാര്‍ഗത്തിലൂടെ 21 കാറുകളുടെ അകമ്പടിയോടെയാണ് രാഷ്ട്രപതി എത്തുക.

പെരിയയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ 1312 പേര്‍ക്കാണ് സീറ്റ് ഒരുക്കിയിട്ടുള്ളത്. വിവിഐപി കള്‍ക്ക് 160 സീറ്റുകള്‍, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 60 സീറ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് 50 സീറ്റുകള്‍, ബിരുദധാന ചടങ്ങില്‍ പങ്കെടുക്കുന്നവരും നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠിക്കുന്നവരുമായ 516  വിദ്യാര്‍ത്ഥികള്‍, അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് സീറ്റ് ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ വലിയ സ്റ്റേജും പ്രസിഡണ്ടിനും മറ്റുള്ള വിവിഐപി, ഉദ്യോഗസ്ഥര്‍ക്കുള്ള റോബിംഗ് ഏരിയ എന്നീ സൗകര്യങ്ങളും ഉണ്ടാകും.

രാഷ്ട്രപതിയുടെ സന്ദര്‍ശന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്ന അഡ്വാന്‍സ് സെക്യുരിറ്റി ലൈസന്‍  യോഗത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ് അധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വി.ശശിധരന്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ.കെ.വി.ലാസര്‍, എഡിഎം. ഇന്‍ ചാര്‍ജ് പി.കെ.സുധീര്‍ ബാബു, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി. സൈഫുദ്ദീന്‍ സെയ്ഫ്, ഇന്റലിജന്‍സ് ബ്യുറോ അസി. ഡയറക്ടര്‍ അനന്തകുമാര്‍, ഡിസിഐഒ കെ.സി.ലോഹിതാക്ഷന്‍, ഡിവൈഎസ്പി മാരായ പി.തമ്പാന്‍, കെ.പ്രദീപന്‍, ടി.പി.രഞ്ജിത്ത്, കെ.കെ.അജി രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ഫയര്‍ഫോഴ്‌സ് എസ്ടിഒ പി.രവീന്ദ്രന്‍, പൊതുമരാമത്ത് റോഡ്‌സ്, കെട്ടിട വിഭാഗം, വൈദ്യുതി വിഭാഗം എഞ്ചിനീയര്‍മാര്‍ തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
രാഷ്ട്രപതിയുടെ സന്ദര്‍ശനം: കാസര്‍കോട് സുരക്ഷാ വലയത്തില്‍; സ്വീകരണം വര്‍ണാഭമാകും

Keywords : Kasaragod, President, Visit, Periya, Central University, Education, Pranab Kumar Mukherjee. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia