city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊവ്വല്‍ സ്‌കൂള്‍ സമരം: മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും സമരപന്തലിലെത്തി

പൊവ്വല്‍: (www.kasargodvartha.com 04/01/2016) 90 വര്‍ഷം പഴക്കമുള്ള പൊവ്വല്‍ ജി യു പി എസ് മുളിയാര്‍ മാപ്പിള ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമാന്‍ സ്‌പോര്‍ടിംങ് പൊവ്വല്‍ നാല് ദിവസമായി നടത്തുന്ന പ്രതിഷേധ ധര്‍ണയുടെ സമര പന്തലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും എത്തി. എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശമെന്ന പരിഗണനയില്‍ നയപരമായ കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരസമിതിക്ക് ഉറപ്പു നല്‍കി.

നൂറ് വര്‍ഷം പഴക്കം ചെന്ന സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിന് വേണ്ട കാര്യങ്ങള്‍ പരിശോധിച്ച് പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രിയും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സമാന്‍ സ്‌പോര്‍ടിംഗ് നാല് ദിവസമായി നടത്തുന്ന പ്രതിഷേധ ധര്‍ണ മുഖ്യമന്ത്രിയുടെയും, വിദ്യാഭ്യാസ മന്ത്രിയുടെയും അനുകൂലമായ നടപടികള്‍ ഉണ്ടാവുമെന്ന ഉറപ്പിന്‍ മേല്‍ അവസാനിപ്പിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. നാലാം ദിവസ സമര പന്തലില്‍ മുന്‍ മന്ത്രി സി.ടി അഹമ്മദലി, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.സി ഖമറുദ്ദീന്‍, പഞ്ചായത്ത് പ്രസിഡണ്ട് ഖലിദ് ബെള്ളിപ്പാടി, പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ എ.ബി ഷാഫി, കണ്‍വീനര്‍ ഇ. മണികണ്ഠന്‍, മൊട്ട അബ്ദുല്ല, അബ്ബാസ് കൊളച്ചെപ്പ്, എ.കെ യൂസഫ്, ഹനീഫ് പൈക്ക, ബി.എം ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബ് ട്രഷറര്‍ ഇര്‍ഷാദ് കോട്ട നന്ദി പറഞ്ഞു.

പൊവ്വല്‍ സ്‌കൂള്‍ സമരം: മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും സമരപന്തലിലെത്തി

Keywords : Povvel, School, Minister, Oommen Chandy, Visit, Protest, Kasaragod, Education.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia