Achievement | ഡൽഹി എയിംസിൽ നിന്നും പീഡിയാട്രിക്‌സിൽ ബിരുദാനന്തര ബിരുദം; കാസർകോടിന് അഭിമാനമായി ഡോ. ഹലീമത് അഫ്റ

● 83-ാം റാങ്കിൽ എത്തിയാണ് അഫ്റ എയിംസിൽ പ്രവേശനം നേടിയത്.
● അഫ്റയുടെ ഈ നേട്ടം കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്.
● അഫ്റയുടെ പിതാവ് തളങ്കരയിലെ എ പി. അശ്റഫ് ഹാജി, മാതാവ് ഫൗസിയ.
കാസർകോട്: (KasargodVartha) രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജുകളിൽ ഒന്നായ ഡൽഹി എയിംസിൽ നിന്നും പീഡിയാട്രിക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി കാസർകോടിന് അഭിമാനമായി മാറി തളങ്കര സ്വദേശിനി ഡോ. ഹലീമത് അഫ്റ. ഡൽഹി എയിംസിൽ നിന്ന് പീഡിയാട്രിക്സിൽ ബിരുദാനന്തര ബിരുദം നേടുന്ന ജില്ലയിലെ ആദ്യത്തെ ഡോക്ടറാണ് എന്ന പ്രത്യേകതയുമുണ്ട്.
നീറ്റ് എൻട്രൻസിൽ അഖിലേന്ത്യാ തലത്തിൽ 83-ാം റാങ്ക് നേടിയാണ് അഫ്റ എയിംസിൽ പ്രവേശനം നേടിയത്. ഡൽഹി എയിംസിൽ ഇഷ്ടമുള്ള ഡിപ്പാർട്ട്മെൻ്റ് ലഭിക്കണമെങ്കിൽ ആദ്യത്തെ 100 റാങ്കിൽ ഉൾപ്പെടുന്നവർക്കേ സാധാരണയായി സാധിക്കുകയുള്ളൂ. അഫ്റയുടെ ഈ നേട്ടം അവളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്.
തളങ്കര കുന്നിൽ നുസ്രത് ജംഗ്ഷനിലെ പരേതനായ പാകിസ്താൻ അബ്ദുല്ല ഹാജിയുടെ മകൻ എ പി. അശ്റഫ് ഹാജി - തളങ്കര നുസ്രത്ത് കുന്നിൽ ജംഗ്ഷനിലെ പരേതനായ പള്ളിയാന്റെ മകൾ ഫൗസിയ ദമ്പതികളുടെ മകളാണ് ഹലീമത് അഫ്റ. നേട്ടത്തിൽ അഫ്‌റയെ കേരള പ്രവാസി സംഘം അനുമോദിച്ചു. കാസർകോട് ഏരിയ കമിറ്റിയുടെ ഉപഹാരം കാസർകോട് സഹകരണ ബാങ്ക് ഹോളിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുർ റഹ്‌മാൻ സമ്മാനിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Dr. Haleemath Afr, a native of Kasargod, earned her postgraduate degree in Pediatrics from AIIMS, New Delhi, becoming the first doctor from the district to do so.
#Kasargod #AIIMS #Pediatrics #Education #Achievement #HaleemathAfr