കുട്ടികളെ വിദ്യാലയത്തിലെത്തിച്ച പോലീസ് ബസ് ചെളിയില്‍ താഴ്ന്നു
Sep 11, 2014, 17:00 IST
ചൗക്കി: (www.kasargodvartha.com 11.09.2014) കുട്ടികളെ വിദ്യാലയത്തിലെത്തിച്ച പോലീസ് ബസ് റോഡരികിലെ ചെളിയില്‍ താഴ്ന്നു. വ്യാഴാഴ്ച രാവിലെയാണ് ചൗക്കി സിപിസിആര്‍ഐക്കടുത്ത കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുട്ടികളുമായി വന്ന പോലീസ് ബസ് ചെളിയില്‍ താഴ്ന്നത്.
ബസ് റോഡിലേക്ക് കയറ്റാന്‍ കഴിയാതായപ്പോള്‍ പോലീസ് ബസ് ഡ്രൈവര്‍ ഇതുവഴി പോയ ടിപ്പര്‍ ലോറി ഡ്രൈവറുടെ സഹായവും തേടി. പോലീസ് ബസ് കുഴിയില്‍ താഴ്ന്നതിന്റെ ഫോട്ടോയെടുക്കുകയായിരുന്ന ചില യുവാക്കളെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

Keywords : Kasaragod, School, Bus, Education, Kerala, Police, Road, Police Bus, Driver.