പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജ്; അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം മൂന്ന് ദിവസം പിന്നിട്ടു, പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍
Jun 30, 2017, 20:05 IST
പൊയിനാച്ചി: (www.kasargodvartha.com 30.06.2017) പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ നിലപാടുകളിലും വിദ്യാര്‍ത്ഥി പീഡനങ്ങളിലും പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജില്‍ നടക്കുന്ന അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം മൂന്ന് ദിവസം പിന്നിട്ടു. സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേരള ആരോഗ്യ സര്‍വകലാശാല പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.
കോട്ടയം ഗവണ്മെന്റ് ഡെന്റല്‍ കോളജ് ഡോക്ടര്‍ അഗസ്റ്റിന്, കൊല്ലം അല്‍ അസര്‍ ഡെന്റല്‍ കോളജിലെ ഡോക്ടര്‍ മോഹന്‍ എന്നിവര്‍ സെഞ്ച്വറി ഡെന്റല്‍ കോളജില്‍ വന്ന് വിദ്യാര്‍ത്ഥികളുടെ പരാതി സ്വീകരിച്ചു. കേരള യുവജന കമ്മീഷന് വിദ്യാര്‍ത്ഥികള്‍ പരാതി നല്കി. ചര്‍ച്ചയ്ക്ക് വെള്ളിയാഴ്ച തയാറാണെന്നു പറഞ്ഞ മാനേജ്മന്റ് ചര്‍ച്ചയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്ക് സമരം നടത്തി.
അതിനിടെ കൂടുതല്‍ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ അറിയിച്ചു. എസ് എഫ് ഐ ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരത്തെ അഭിവാദ്യം ചെയ്ത പ്രകടനം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണന് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശരത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബി വൈശാഖ്, ഹബീബ്, സിദ്ധാര്‍ഥ് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും, എം എസ് എഫും പൊയിനാച്ചി ടൗണില്‍ പ്രകടനം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്റെ നേതൃത്വത്തില്‍ ബി ജെ പി നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനം മാനേജ്മെന്റ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥി സമരത്തിന് ബി ജെ പി പിന്തുണ നല്‍കുമെന്നും വേലായുധന് മുന്നറിയിപ്പു നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Poinachi, College, Strike, Students, Education, Kasaragod, Poinachi Dental college strike on 3rd day.