Exam Result | പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം; വിഎച്എസ്‍ഇയിൽ ഏറ്റവും കുറവ് വിജയശതമാനം കാസർകോട്ട്
എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല- 84.12, കുറവ് - വയനാട് 72.13 ശതമാനം
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്തെ പ്ലസ് ടു, വിഎച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയ ശതമാനം. 3,74,755 പേരാണ് ഹയര്‍ സെകന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഉന്നത പഠനത്തിന് യോഗ്യത നേടാത്തവർക്കുള്ള സേ പരീക്ഷ ജൂൺ 12 മുതൽ ജൂൺ 20 വരെ നടക്കും.
വിഎച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. പ്ലസ് ടു, വിഎച്എസ്‍ഇ വിഭാഗങ്ങളിൽ വിജയശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയമെങ്കിൽ വിഎച്എസ്ഇ 6.97ശതമാനത്തിന്‍റെ കുറവുണ്ടായി. സയൻസ് - 84.84%, ഹ്യുമാനിറ്റീസ് - 67.09%, കൊമേഴ്സ് - 76.11% എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ വിജയശതമാനം.
39,242 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. എറണാകുളം ജില്ലയിലാണ് കൂടുതൽ വിജയശതമാനം 84.12%, കുറവ് വയനാട്ടിലും (72.13%). ഏറ്റവും അധികം പേർ എ പ്ലസ് കരസ്ഥമാക്കിയത് മലപ്പുറത്ത് ആണ് (5659). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍കാര്‍ സ്കൂളുകളാണ്. 105 കുട്ടികൾ മുഴുവൻ മാർകും നേടി. സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 13. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും മെയ് 14 വരെ അപേക്ഷിക്കാം.
വിഎച്എസ്ഇയിൽ 27, 586 കുട്ടികൾ പരീക്ഷയെഴുതിയതിൽ 19, 702 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വയനാടാണ് ഏറ്റവും കൂടുതൽ വിജയശതമാനം- 85.21. വിജയശതമാനം കുറവ് കാസർകോട്- 61.31. 12 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 251 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഫലമറിയാൻ
ഹയർ സെകൻഡറി
www(dot)keralaresults(dot)nic(dot)in
www(dot)prd(dot)kerala(dot)gov(dot)in
www(dot)result(dot)kerala(dot)gov(dot)in
www(dot)examresults(dot)kerala(dot)gov(dot)in
www(dot)results(dot)kite(dot)kerala(dot)gov(dot)in
വിഎച്എസ്ഇ
www(dot)keralaresults(dot)nic(dot)in
www(dot)vhse(dot)kerala(dot)gov(dot)in
www(dot)results(dot)kite(dot)kerala(dot)gov(dot)in
www(dot)prd(dot)kerala(dot)gov(dot)in