പ്ലസ്ടു കോഴ: എല്‍.ഡി.എഫ് ബഹുജന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
Aug 5, 2014, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) പ്ലസ്ടുവും അധിക ബാച്ചും അനുവദിക്കാന്‍ കോടികള്‍ കോഴ കൈപ്പറ്റിയ സംഭവച്ചില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് ബഹുജന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു.
പുതിയ സ്‌കൂളും അധിക ബാച്ചും അനുവദിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയവരെ അധികകാലം വെച്ചുപൊറുപ്പിക്കില്ലെന്ന് മാര്‍ച്ച് പ്രഖ്യാപിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാതെ കേരളജനത അടങ്ങിയിരിക്കില്ലെന്ന് മാര്‍ച്ച് മുന്നറിയിപ്പ് നല്‍കി.
വിദ്യനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് ഗെയിറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അനന്തന്‍ നമ്പ്യാര്‍, എന്‍.സി.സി.പി ജില്ലാ പ്രസിഡണ്ട് പി.പി കുഞ്ഞിരാമന്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി സുരേഷ് പതിയേടത്ത്, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാസെക്രട്ടറി ബാലകൃഷ്ണന്‍, പി. രാമചന്ദ്രന്‍ (കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍ സ്വാഗതം പറഞ്ഞു.

Keywords : Kasaragod, March, School, Education, LDF, Collectorate, CPM, Workers, Protest, UDF, Government.