Plus Two Result | സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും
Jun 20, 2022, 08:18 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു.
2021ല്‍ റെകോര്‍ഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അതിന് മുമ്പ് 2020ല്‍ 85.13 ശതമാനമായിരുന്നു വിജയശതമാനം. keralaresults(dot)nic(dot)in എന്ന സൈറ്റില്‍ നിന്ന് ഫലം അറിയാനാകും.

അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക് ഉണ്ടാകില്ല.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Examination, Result, State-Board-SSLC-PLUS2-EXAM, Education, Plus Two results will be announced on Tuesday.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Examination, Result, State-Board-SSLC-PLUS2-EXAM, Education, Plus Two results will be announced on Tuesday.