city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Result | പ്ലസ് ടു ഫലം: കാസർകോട്ട് 21 സ്‌കൂളുകളിൽ വിജയം 50 ശതമാനത്തിൽ താഴെ, 8 വിദ്യാലയങ്ങളിൽ 30 ശതമാനത്തിലും കുറവ്; നൂറുമേനി ഒരൊറ്റ സ്‌കൂളിന്

Plus Two Result: 21 schools pass less than 50 percent in Kasaragod

പൊതു വിദ്യാലയങ്ങൾക്കൊന്നും സമ്പൂർണ വിജയം നേടാനായില്ല

കാസർകോട്: (KasargodVartha) ഹയർ സെകൻഡറി ഫലം പുറത്തുവന്നപ്പോൾ ജില്ലയ്ക്ക് നിരാശ.  21 സ്‌കൂളുകളിൽ വിജയം 50 ശതമാനത്തിൽ താഴെയാണ്. ഇതിൽ എട്ട് വിദ്യാലയങ്ങളിൽ 30 ശതമാനത്തിലും കുറവാണ് വിജയം. അതിൽ തന്നെ രണ്ടിടത്ത് 20 ശതമാനത്തിലും താഴെയാണുള്ളത്. 100% വിജയം നേടിയത് ഒരൊറ്റ സ്‌കൂൾ മാത്രമാണ്. പൊതു വിദ്യാലയങ്ങൾക്കൊന്നും സമ്പൂർണ വിജയം നേടാനായില്ല. 

സ്‌പെഷ്യൽ സ്‌കൂളായ ചെർക്കള മാർതോമയിൽ മാത്രമാണ്‌ ഇത്തവണ നൂറുമേനി നേട്ടം. പരീക്ഷ എഴുതിയ 12 കുട്ടികളും ജയിച്ചു. അതേസമയം 80 ശതമാനത്തിൽ കൂടുതൽ വിജയം നേടിയ 42 സ്‌കൂളുകൾ ജില്ലയിലുണ്ട്‌. ജിഎംആര്‍എച്എസ്.എസ് ഉദുമയില്‍ പരീക്ഷ എഴുതിയ 99 പേരില്‍ 96 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 96.97 ശതമാനം വിജയം. ഗവ. ഹയര്‍സെകൻഡറി സ്‌കൂള്‍ സൗത് തൃക്കരിപ്പൂര്‍, ഇളമ്പച്ചിയില്‍ പരീക്ഷ എഴുതിയ 129 കുട്ടികളില്‍ 118 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. 91.47 വിജയ ശതമാനം. 

Plus Two Result: 21 schools pass less than 50 percent in Kasaragod

ജി.എഫ്.എച്.എസ്.എസ് ചെറുവത്തൂരില്‍ പരീക്ഷ എഴുതിയ 128 വിദ്യാര്‍ത്ഥികളില്‍ 117 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 91.41 ശതമാനം വിജയം. ജി.എച്.എസ്.എസ് ബല്ലയില്‍ പരീക്ഷ എഴുതിയ 194 പേരില്‍ 177 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 91.24തമാനം വിജയം. കമ്പല്ലൂര്‍ ഹയര്‍ സെകൻഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 173 കുട്ടികളില്‍ 156 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 90.17 ശതമാനം വിജയം. 

കോട്ടമല വരക്കാട്  ഹയര്‍ സെകൻഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 120 കുട്ടികളില്‍ 108 പേരും തുടര്‍ പഠനത്തിന് യോഗ്യത നേടി. 90 ശതമാനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ചെമ്മനാട് ജമാഅത് ഹയര്‍ സെകൻഡറി സ്‌കൂളില്‍ 79.43 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷ എഴുതിയ 423 കുട്ടികളില്‍ 336 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. ജിഎച്ച്എസ്എസ്, പാണ്ടി (14.29), മലബാർ ഇസ്ലാമിക് കോംപ്ലക്സ് എച്ച്എസ്എസ് ചട്ടഞ്ചാൽ (19.05) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.

സ്‌കൂളുകളുടെ വിജയശതമാനം 
(സ്‌കൂളിന്റെ പേര്, പരീക്ഷ എഴുതിയവർ, വിജയിച്ചവർ, വിജയശതമാനം എന്ന ക്രമത്തിൽ)

* 90 ശതമാനത്തിന് മുകളിൽ 

മാർത്തോമ എച്ച്എസ്എസ് - 12 - 12 - 100.00
മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ്, ഉദുമ - 99 - 96 - 96.97
ഹോളി ഫാമിലി എച്ച്എസ്എസ്, രാജപുരം - 177 - 168 - 94.92
സെൻ്റ് ജോൺസ് എച്ച്എസ്എസ്, പാലവയൽ - 118 - 111 - 94.07
ഗവ.എച്ച്എസ്എസ്, ചായോത്ത് - 258 - 241 - 93.41
സെൻ്റ് തോമസ് എച്ച്എസ്എസ്, തോമാപുരം - 243 - 223 - 91.77
ഗവ. എച്ച്.എസ്.എസ്., സൗത്ത് തൃക്കരിപ്പൂർ - 129 - 118 - 91.47
ജിഎഫ്എച്ച്എസ്എസ് ചെറുവത്തൂർ - 128 - 117 - 91.41
ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട് - 240 - 219 - 91.25
ഗവ. എച്ച്എസ്എസ്, ബല്ല - 194 - 177 - 91.24
സെന്റ് ജൂഡ്‌സ് എച്എസ്എസ്, വെള്ളരിക്കുണ്ട് - 166 - 150 - 90.36
ഗവ. എച്ച്എസ്എസ്, കമ്പല്ലൂർ - 173 - 156 - 90.17
വരക്കാട് എച്ച്എസ്എസ്, കോട്ടമല - 120 - 108 - 90.00

* 80 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിൽ 

ഗവ. എച്ച്എസ്എസ്, ഹോസ്ദുർഗ് - 199 - 179 - 89.95
സികെഎൻഎസ് ഗവ. എച്ച്എസ്എസ്, പിലിക്കോട് - 259 - 231 - 89.19
ഗവ. എച്ച്എസ്എസ്, രാവണീശ്വരം - 196 - 174 - 88.78
ഗവ. എച്ച്എസ്എസ്, ചീമേനി - 256 - 227 - 88.67
ഗവ. എച്ച്എസ്എസ്, കുട്ടമത്ത് - 184 - 163 - 88.59
എച്ച്എച്ച്എസ്ഐബിഎസ്, എടനീർ - 231 - 202 - 87.45
ടിഐഎച്ച്എസ്എസ്, നായമാർമൂല - 239 - 209 - 87.45
ഗവ. എച്ച്എസ്എസ്, പരപ്പ - 127 - 111 - 87.40
ഗവ. എച്ച്എസ്എസ്, ഉദിനൂർ - 245 - 212 - 86.53
ശ്രീ ശാരദാമ്പ എച്ച്എസ്എസ്, ഷേണി - 124 - 107 - 86.29
അംബേദ്കർ എച്ച്എസ്എസ്, കോടോത്ത് - 204 - 175 - 85.78
ചട്ടഞ്ചാൽ എച്ച്എസ്എസ്, തെക്കിൽ - 406 - 348 - 85.71
ഗവ. വിഎച്ച്എസ്എസ്, മുള്ളേരിയ - 129 - 110 - 85.27
ഗവ. എച്ച്എസ്എസ്, കുമ്പള - 272 - 231 - 84.93

ബിഎആർ എച്ച്എസ്എസ്, ബോവിക്കാനം - 177 - 150 - 84.75
ഗവ. എച്ച്എസ്എസ്, പെരിയ - 261 - 221 - 84.67
രാജാസ് എച്ച്എസ്എസ് നീലേശ്വരം - 195 - 165 - 84.62
ജിവിഎച്ച്എസ്എസ് കയ്യൂർ - 100 - 84 - 84.00
ഗവ. എച്ച്എസ്എസ്, ചെമ്മനാട്, പരവനടുക്കം  - 193 - 162 - 83.94
നവജീവന എച്ച്എസ്എസ്, പെർഡാല - 179 - 150 - 83.80
ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ്, കാഞ്ഞങ്ങാട് - 48 - 40 - 83.33
ശ്രീ അന്നപൂർണേശ്വരി എച്ച്എസ്എസ്, അഗലപ്പാടി - 118 - 97 - 82.20
എംഎസ് കോളേജ് എച്ച്എസ്എസ്, നീർച്ചാൽ - 115 - 94 - 81.74
ജിഎച്ച്എസ്എസ്, ബളാൽ - 75 - 61 - 81.33
ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ്, കാസർകോട് - 130 - 105 - 80.77
വികെപിഎച്ച്എംഎംആർ വിഎച്ച്എസ്എസ്, പടന്ന - 124 - 100 - 80.65
ഗവ.എച്ച്എസ്എസ്, ഉദുമ - 268 - 216 - 80.60
ഗവ: എച്ച്എസ്എസ്, പാക്കം, - 122 - 98 - 80.33
മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂൾ, പുത്തിഗെ - 70 - 56 - 80.00

ചെമ്മനാട് ജമാ അത്ത് എച്ച്എസ്എസ് - 423 - 336 - 79.43
എസ്എസ് എച്ച്എസ്എസ്, കാട്ടുകുക്കെ - 165 - 131 - 79.39
ഗവ.എച്ച്എസ്എസ്, ബളാന്തോട് - 320 - 251 - 78.44
എസ്ബിവി എച്ച്എസ്എസ്, കൊഡ്ലമൊഗ്രു - 119 - 93 - 78.15
ഗവ. എച്ച്എസ്എസ്, മടിക്കൈ - 257 - 199 - 77.43
ബിഇഎം എച്ച്എസ്എസ്, കാസർകോട് - 115 - 89 - 77.39
ഇഖ്ബാൽ എച്ച്എസ്എസ്, അജാനൂർ - 182 - 139 - 76.37
ഗവ. എച്ച്എസ്എസ്, ആലംപാടി - 69 - 52 - 75.36
ഗവ.എച്ച്.എസ്.എസ്, ചെർക്കള - 196 - 144 - 73.47
ഗവ.എച്ച്എസ്എസ്, പൈവളികെ നഗർ - 194 - 142 - 73.20
എസ്എടിഎച്ച്എസ്എസ്, മഞ്ചേശ്വരം - 126 - 92 - 73.02
ശ്രീ ദുർഗ പരമേശ്വരി എഎച്ച്എസ്എസ്, ധർമ്മത്തഡ്ക - 109 - 77 - 70.64
ഗവ. വിഎച്ച്എസ്എസ്, തളങ്കര - 198 - 139 - 70.20

ഗവ.എച്ച്.എസ്.എസ്, കുണ്ടങ്കുഴി - 318 - 221 - 69.50
ഗവ.എച്ച്.എസ്.എസ്, കക്കാട് - 258 - 177 - 68.60
ഗവ. എച്ച്എസ്എസ്, ചന്ദ്രഗിരി - 204 - 139 - 68.14
ജിഎച്ച്എസ്എസ് അട്ടേങ്ങാനം - 113 - 77 - 68.14
ശ്രീ വിദ്യാ വാർധക എച്ച്എസ്എസ്, മിയാപദവ് - 103 - 70 - 67.96
എസ്.ആർ.എം.ജി.എച്ച്.എസ്.എസ് രാംനഗർ - 123 - 83 - 67.48
ദഖീറത് എച്ച്എസ്എസ്, തളങ്കര - 146 - 98 - 67.12
സിഎച്ച് എംകെഎസ് എച്ച്എസ്എസ്, മുട്ടമ്മൽ - 49 - 32 - 65.31
ഗവ. എച്ച്എസ്എസ്, ബേത്തൂപ്പാറ - 115 - 74 - 64.35
ജിഎച്ച്എസ്എസ് ഉപ്പിലിക്കൈ - 123 - 79 - 64.23
ഗവ. എച്ച്എസ്എസ്, മൊഗ്രാൽപുത്തൂർ - 273 - 174 - 63.74
ഗവ. എച്ച്എസ്എസ്, എടനീർ - 138 - 84 - 60.87
മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്, മഞ്ഞംപാറ - 23 - 14 - 60.87

ഗവ. എച്ച്എസ്എസ്, മാലോത്ത് കസബ - 158 - 95 - 60.13
ഗവ. എച്ച്എസ്എസ്, കൊട്ടോടി - 113 - 67 - 59.29
ഗവ. എച്ച്എസ്എസ്, ബങ്കര മഞ്ചേശ്വരം - 139 - 82 - 58.99
ഗവ. എച്ച്എസ്എസ്, പള്ളിക്കര - 185 - 109 - 58.92
എൻഎ ഗേൾസ് എച്ച്എസ്എസ്, എരുതുംകടവ് - 51 - 30 - 58.82
ഗവ. എച്ച്എസ്എസ്, കാസർകോട് - 125 - 73 - 58.40
കുനിൽ എഡ്യൂക്കേഷൻ ട്രസ്റ്റ് എച്ച്എസ്എസ്, ഷിറിയ - 144 - 84 - 58.33
ഗവ.എച്ച്.എസ്.എസ് പടന്നക്കടപ്പുറം, കാസർകോട് - 109 - 63 - 57.80
ഗവ. എച്ച്എസ്എസ്, അടൂർ - 120 - 69 - 57.50
ഗവ. വിഎച്ച്എസ്എസ്, ഇരിയണ്ണി - 182 - 102 - 56.04
ഗവ. എച്ച്എസ്എസ്, തായന്നൂർ - 152 - 84 - 55.26
ഗവ. എച്ച്എസ്എസ്, പട്ല - 131 - 72 - 54.96

ഗവ. എച്ച്എസ്എസ്, മൊഗ്രാൽ - 71 - 39 - 54.93
ഗവ.എച്ച്.എസ്.എസ്, പദ്ര - 26 - 14 - 53.85
ഗവ. എച്ച്എസ്എസ്, ബേക്കൂർ - 131 - 66 - 50.38
ഗവ. എച്ച്എസ്എസ്, ബന്തടുക്ക - 157 - 79 - 50.32
ഗവ. എച്ച്എസ്എസ്, ബെള്ളൂർ - 85 - 39 - 45.88
ഗവ. എച്ച്എസ്എസ്, ഷിറിയ - 129 - 59 - 45.74
ഗവ. എച്ച്എസ്എസ്, മംഗൽപാടി - 141 - 60 - 42.55
ഗവ. എച്ച്എസ്എസ്, അംഗടിമുഗർ - 128 - 51 - 39.84

ഗവ.വിഎച്ച്എസ്എസ്, കോട്ടപ്പുറം - 115 - 45 - 39.13
ജമാ-അത്ത് എച്ച്എസ്എസ്, ചിത്താരി - 76 - 29 - 38.16
ഗവ. എച്ച്എസ്എസ്, അടൂർ - 119 - 43 - 36.13
പി.ബീരാൻ മെമ്മോറിയൽ എച്ച്എസ്എസ്, നെട്ടിക്കട - 50 - 18 - 36.00
ജി.എഫ്. എച്ച്എസ്എസ്, ബേക്കൽ - 187 - 67 - 35.83
ഗവ. എച്ച്എസ്എസ്, കല്യോട്ട് -111 - 37 - 33.33
കളനാട് ഹൈദ്രോസ് ജമാഅത്ത് എച്ച്എസ്എസ് - 52 - 17 - 32.69
ഗവ. എച്ച്എസ്എസ്, ഉപ്പള - 202 - 66 - 32.67
പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് - 122 - 37 - 30.33
ഉദയ ഇഎംഎച്ച്എസ്എസ്, മഞ്ചേശ്വരം - 17 - 5 - 29.41

ഗവ.എച്ച്എസ്എസ്, തൃക്കരിപ്പൂർ - 81 - 23 - 28.40
അംബേദ്കർ വിദ്യാനികേതൻ എച്ച്എസ്എസ്, പെരിയ - 87 - 23 - 26.44
എസ്എസ്എ ഹയർസെക്കൻഡറി സ്‌കൂൾ, കുമ്പള - 27 - 7 - 25.93
ഗവ.എച്ച്എസ്എസ്, പൈവളികെ - 122 - 29 - 23.77
ഗവ. വിഎച്ച്എസ്എസ്, പെരുമ്പട്ട - 25 - 5 - 20.00
മലബാർ ഇസ്ലാമിക് കോംപ്ലക്സ് എച്ച്എസ്എസ്, ചട്ടഞ്ചാൽ - 21 - 4 - 19.05
ജിഎച്ച്എസ്എസ്, പാണ്ടി - 21 - 3 - 14.29

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia