പ്ലസ് വണ്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫോക്കസ് പോയിന്റ് ഹെല്‍പ്പ് ഡെസ്‌ക്
May 10, 2019, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2019) പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ഫോക്കസ് പോയിന്റ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കാസര്‍കോട് താലൂക്ക് തല ഫോക്കസ് പോയിന്റ് ഹെല്‍പ്പ് ഡെസ്‌ക് ഈ മാസം 16 വരെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കും.
ഫോക്കസ് പോയിന്റിന്റെയും പ്ലസ്വണ്‍ ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നടത്തുന്ന ഓറിയന്റേഷന്‍ ക്ലാസിന്റേയും ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ടി ഐ എച്ച് എസ് ഹെഡ്മിസ്ട്രസ് കുസുമം ജോണ്‍ സംസാരിച്ചു. ഇരിയണ്ണി ഗവ എച്ച് എസ് എസ് അധ്യാപകന്‍ കെ ചന്ദ്രന്‍ ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി മുഹമ്മദലി സ്വാഗതവും കരിയര്‍ ഗൈഡ് സുമേഷ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
ഏകജാലക പ്രവേശന സംവിധാനത്തെക്കുറിച്ചും വിവിധ കോമ്പിനേഷനുകളിലുള്ള തൊഴില്‍ സാധ്യതകളെ കുറിച്ചും പ്രതിപാദിക്കുന്ന ഓറിയന്റേഷന്‍ ക്ലാസില്‍ 250 ഓളംവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, helping hands, Examination, Education, Plus one entry; Focus point conducting help desk
< !- START disable copy paste -->