NA Nellikkunnu demands | പ്ലസ് വണിന് കൂടുതൽ ബാചും എല്ലാ സ്കൂളുകളിലും അധിക സീറ്റും അനുവദിക്കണമെന്ന് എൻഎ നെല്ലിക്കുന്ന്; ബഡ്‌സ് സ്കൂളുകളിലെ ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണമെന്നും എംഎൽഎ
Sep 14, 2022, 18:46 IST
കാസർകോട്: (www.kasargodvartha.com) ഏറ്റവും അത്യാവശ്യമായ പ്രദേശങ്ങളിൽ സ്ഥല സൗകര്യം ലഭ്യമാണെങ്കിൽ പ്ലസ് വണിന് അഡീഷണൽ ബാചും എല്ലാ സ്കൂളുകളിലും അധിക സീറ്റും അനുവദിക്കണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പ്ലസ് വണിന് സീറ്റ് കിട്ടാതെ നിരവധി വിദ്യാർഥികൾ ഇപ്പോഴും നട്ടം തിരിയുകയാണ്. തങ്ങളുടെ മക്കൾക്ക് തുടർവിദ്യാഭ്യാസം നൽകാൻ കഴിയാതെ രക്ഷിതാക്കളും പരക്കംപായുകയാണെന്ന് എംഎൽഎ പറഞ്ഞു.
പ്രവേശനം കിട്ടാത്ത ഏതെങ്കിലും കുട്ടിക്ക് സീറ്റ് ലഭ്യമാക്കാൻ സർകാരിന്റെ പ്രത്യേക ഉത്തരവിന് ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് വേകൻസി റിപോർട് അനിവാര്യമാണ്. പക്ഷെ ഇത് നൽകാൻ ഒരു സ്കൂളും തയ്യാറാകുന്നില്ല. കാസർകോട് ജില്ലയിൽ അഡീഷണൽ ബാചുകളും അധിക സീറ്റുകളും അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നൽകിയ കത്തിൽ എൻഎ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
'ബഡ്‌സ് സ്കൂളുകളിലെ ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണം'
എൻഡോസൾഫാൻ ദുരിതമേഖലയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും പരിചരിക്കുന്നതിനുമായി 45 ഓളം ജീവനക്കാരെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന 2019 മാർച് 20 മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. 2021 വരെ പ്രശ്നമില്ലായിരുന്നു. 2022 ൽ കരാർ പുതുക്കിയില്ല. പക്ഷെ ജോലിയിൽ തുടരാൻ ആവശ്യപ്പെടുകയുണ്ടായി. മാസങ്ങളായി ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പലരും കിലോമീറ്ററുകൾ താണ്ടി ദൂരസ്ഥലങ്ങളിൽ നിന്നാണ് ജോലിസ്ഥലത്തെത്തുന്നത്. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ എൻഎ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
You Might Also Like:

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Education, MLA,N.A.Nellikunnu, Students, Minister, School, Class, Plus One admission: NA Nellikkunnu demands that additional batch and additional seats. < !- START disable copy paste -->