Achievement | മൗവ്വലിന് അഭിമാനമായി ആഈശത് നബീന ലത്വീഫ്
ബേക്കല്‍: (KasargodVartha) മൗവ്വലിന് അഭിമാനമായി ആഈശത് നബീന ലത്വീഫ് (Ayishath Nabeena Lateef). പ്ലാന്റ് സയന്‍സ് (Plant Science) ബിരുദത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ രണ്ടാം റാങ്ക് (Second Rank) നേടിയാണ് തായല്‍ മവ്വല്‍ സ്വദേശി ലത്വീഫ് ആമുവിന്റെയും ചിത്താരി കൊട്ടിലങ്ങാട്ടെ റുഖ്സാനയുടെയും മകള്‍ ആഈശത് നബീന അഭിമാനനേട്ടം കൊയ്തത്.
കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നിന്നാണ് നബീന ബിരുദ വിദ്യാഭ്യാസം കരസ്ഥമാക്കിയത്. ആദ്യമായാണ് മൗവ്വലിലേക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് എത്തുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ മൗവ്വലിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ വിദ്യാര്‍ഥിനിക്ക് മൗവ്വലിലെ വിവിധ ക്ലബ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പ്രശംസയുമായെത്തി.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പിജി പഠനം തുടരാനാണ് താത്പര്യമെന്ന് നബീന പറഞ്ഞു.
#KannurUniversity #PlantScience #Topper #Kerala #Education #Student #SecondRank