city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെറിറ്റ് സീറ്റില്‍ ഫീസടച്ചിട്ടും മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മരുമകള്‍ക്ക് സീറ്റ് നിഷേധിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.08.2014) മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് വി.വി രമേശന്റെ മരുമകള്‍ക്ക് മെറിറ്റില്‍ ലഭിച്ച ഫാം - ഡി സീറ്റ് നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പാറശാല ശ്രീകൃഷ്ണ കോളജ് ഓഫ് ഫാര്‍മസി ആന്‍ഡ് റിസര്‍ച്ച് അധികൃതരാണ് സീറ്റ് നിഷേധിച്ചതെന്ന് വി.വി രമേശന്റെ മരുമകളും കാഞ്ഞങ്ങാട് സൗത്തിലെ ബാലകൃഷ്ണന്റെ മകളുമായ വി.വി അമിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍.ബി.എസ് വഴിയാണ് ഫാര്‍മസി കോഴ്‌സിന് വേണ്ടി അപേക്ഷ നല്‍കിയതെന്ന് അമിത പറഞ്ഞു. ആറ് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സാണിത്. ജൂലൈ 31നാണ് മൂന്നാമത്തെ അലോട്ട്‌മെന്റില്‍ മെറിറ്റ് വഴി അമിതയ്ക്ക് സീറ്റ് ലഭിച്ചത്. ഓഗസ്റ്റ് നാലിനുള്ളില്‍ ഫെഡറല്‍ ബാങ്ക് വഴി ഫീസ് അടച്ച് പ്രവേശനം നേടണമെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലിന് ഫെഡറല്‍ ബാങ്കില്‍ 43,000 രൂപ ഫീസ് അടച്ച് കോളജില്‍ ചെന്നപ്പോള്‍ അധികൃതര്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. ഈ സീറ്റില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ മറ്റൊരു കുട്ടിക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നും ആ കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഒഴിവാക്കിയ ശേഷം അമിതയ്ക്ക് സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചത്.

ഇതിനെതിരെ ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അമിത പറഞ്ഞു. അഡ്മിഷന്‍ സൂപ്പര്‍ അഡ്‌വൈസറി കമ്മിറ്റിയെ സമീപ്പിച്ചിട്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോളജ് മാനേജ്‌മെന്റ് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അമിത ആരോപിച്ചു.

മെറിറ്റ് സീറ്റില്‍ ഫീസടച്ചിട്ടും മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മരുമകള്‍ക്ക് സീറ്റ് നിഷേധിച്ചുകോളജ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അമിതയും സഹോദരന്‍ വി.വി രഞ്ജി രാജും പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരിയാരം മെഡിക്കല്‍ കോളജില്‍ വി.വി രമേശന്റെ മകള്‍ എന്‍.ആര്‍.ഐ സീറ്റില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയത് വിവാദമാക്കിയ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണെന്നും അമിതയും ബന്ധുവും പറഞ്ഞു. അന്ന് വിവാദം ഒഴിവാക്കാനായി സീറ്റ് വേണ്ടെന്നുവെച്ച രമേശന്റെ മകള്‍ക്കും ഒരുവര്‍ഷം അധ്യായനം നഷ്ടപ്പെട്ടിരുന്നു. തന്റെ ഒരുവര്‍ഷത്തെ അധ്യയനം നഷ്ടപ്പെടുമെന്ന വിഷമമാണ് തനിക്കുള്ളതെന്ന് അമിത പറഞ്ഞു.

30 സീറ്റാണ് കോളജില്‍ ഫാം - ഡി കോഴ്‌സിനുള്ളത്. ഇതില്‍ 15 സീറ്റ് മെറിറ്റിലും 15 സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയിലുമാണ്. മാനേജ്‌മെന്റ് സീറ്റിലെ 15ല്‍ അഞ്ച് സീറ്റ് എന്‍.ആര്‍.ഐ സീറ്റാണ്.

WATCH VIDEO




ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


മെറിറ്റ് സീറ്റില്‍ ഫീസടച്ചിട്ടും മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മരുമകള്‍ക്ക് സീറ്റ് നിഷേധിച്ചു

Keywords : Kasaragod, Press Meet, DYFI, Leader, Education, Thiruvananthapuram, Amitha, VV Rameshan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia