city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വ്വകലാശാല പി.ജി എം.എസ്.ഡബ്ലു: ആദ്യ രണ്ട് റാങ്കുകളുടെ തിളക്കത്തില്‍ എം.ഐ.സി

പെരിയ: (www.kasargodvartha.com 11.07.2014) കേന്ദ്ര സര്‍വ്വകലാശാല പി.ജി ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സാമൂഹ്യ സേവനത്തിലെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.ഡബ്ലു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) വിന്റെ പ്രഥമ ബാച്ചില്‍ ആദ്യ രണ്ടു റാങ്കുകള്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഇര്‍ശാദി പണ്ഡിതന്മാര്‍ കരസ്ഥമാക്കി.

ഹസന്‍ ശിഹാബ് ഇര്‍ശാദി ഹുദവി ബന്തിയോട്, റാശിദ് ഇര്‍ശാദി ഹുദവി ദേളി എന്നിവരാണ് എം.എസ്.ഡബ്ല്യുവില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടിയത്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്‍ഡ് കണ്ടംപററി സ്റ്റഡീസിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് പിജിയും കരസ്ഥമാക്കിയിട്ടുണ്ട്.

ഒന്നാം റാങ്ക് ജേതാവായ ഹസന്‍ ശിഹാബ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്‍ഡ് കംപാരിറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സിലാണ് ഇസ്ലാമിക് പിജി പഠനം നടത്തിയത്. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ ലക്ചര്‍ഷിപ്പിനും യൂണിവേഴ്‌സിറ്റി ക്യാമ്പസ് റിട്ടണ്‍ ടെസ്റ്റിലൂടെ സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പിനും അര്‍ഹനായ ഹസന്‍ ശിഹാബ് ഇര്‍ശാദി ബന്തിയോട് അട്ക്കം മദനിയ്യ മന്‍സിലിലെ മഹ്മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്.

രണ്ടാം റാങ്ക് ജേതാവായ റാശിദ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലാണ് ഇസ്ലാമിക് പിജി പഠനം പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ വര്‍ക്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും ലക്ചര്‍ഷിപ്പിനും അര്‍ഹത നേടിയ റാശിദ് ഇര്‍ശാദി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും കീഴൂര്‍ - മംഗലാപുരം സംയുക്ത ജമാഅത്തുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ പേരക്കുട്ടിയാണ്. ദേളിയിലെ അഹ്മദ് ശാഫി - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്.

ജൂലൈ 18ന് പെരിയ കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇരുവരും ബിരുദാനന്തരബിരുദ സാക്ഷ്യപത്രം ഏറ്റുവാങ്ങും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കേന്ദ്ര സര്‍വ്വകലാശാല പി.ജി എം.എസ്.ഡബ്ലു: ആദ്യ രണ്ട് റാങ്കുകളുടെ തിളക്കത്തില്‍ എം.ഐ.സി

Also Read:  അറസ്റ്റും മോചനവും പുണ്യ റമദാനില്‍

Keywords : Kasaragod, MIC, College, Central University, Rank, Education, Exam, Result, Rashid Irshadi, Hassan Irshadi. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia