city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fest | കാഴ്ചയുടെ വിസ്മയമൊരുക്കി 'പീപിൾസ് മെഗാ ഫെസ്റ്റ് 2K23' ഫെബ്രുവരി 15 മുതൽ 17 വരെ മുന്നാട് പീപിൾസ് കോളജ് കാംപസിൽ; സന്ദർശകരുടെ മനം നിറയ്ക്കാൻ വിവിധ സ്റ്റാളുകളും പരിപാടികളും

കാസർകോട്: (www.kasargodvartha.com) മുന്നാട് പീപിൾസ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളജിൻ്റെ നേതൃത്വത്തിൽ 'പീപിൾസ് മെഗാ ഫെസ്റ്റ് 2K23' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓപൺ എക്സിബിഷൻ ഫെബ്രുവരി 15, 16, 17 തീയതികളിൽ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാർഷികോൽപന്നങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും കുടുംബശ്രീ ഉത്പന്നങ്ങളുടെയും തുടങ്ങി വിവിധ പ്രദർശന സ്റ്റാളുകൾ, വിദ്യാഭ്യാസ കംപ്യൂടർ എക്സ്പോ, പുഷ്പഫല സസ്യങ്ങളുടെ പ്രദർശനം, വിവിധ പ്രസാധകരുടെ പുസ്തകമേള, ചിത്രപ്രദർശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ തുടങ്ങിയവയും ഉണ്ടാകും. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്, കുടുംബശ്രീ, ദിനേശ് ബീഡി സഹകരണ സംഘം, മിൽമ, ഖാദി തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്സിബിഷൻ്റെ ഭാഗമായി ഒരുക്കും.

Fest | കാഴ്ചയുടെ വിസ്മയമൊരുക്കി 'പീപിൾസ് മെഗാ ഫെസ്റ്റ് 2K23' ഫെബ്രുവരി 15 മുതൽ 17 വരെ മുന്നാട് പീപിൾസ് കോളജ് കാംപസിൽ; സന്ദർശകരുടെ മനം നിറയ്ക്കാൻ വിവിധ സ്റ്റാളുകളും പരിപാടികളും

പ്രദർശനത്തോടൊപ്പം വിപണന സൗകര്യവും ഉണ്ടാകും. വിവിധ സെമിനാറുകൾ, ആയുർവേദ മെഡികൽ കാംപ്, കലാപരിപാടികൾ, മത്സരങ്ങൾ, ആദര സമ്മേളനം എന്നിവയും നടക്കും. എക്സിബിഷനിലേക്ക് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും. മെഗാ ഫെസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്കായി വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംഘം പ്രസിഡണ്ട് എം അനന്തൻ ചെയർമാനും പായം വിജയൻ വർകിംഗ് ചെയർമാനും കോളജ് പ്രിൻസിപൾ ഡോ. സികെ ലൂക്കോസ് ജെനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. വിവിധ സബ് കമിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.



കണ്ണൂർ സർവകലാശാലക്ക് കീഴിൽ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സഹകരണ കോളജുകളിൽ ഒന്നാണ് മുന്നാട് പീപിൾസ് കോ-ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജെന്ന് ഭാരവാഹികൾ പറഞ്ഞു. ആർട്സ്, സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി 12 ബിരുദ കോഴ്സുകളും നാല് ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ ഉണ്ട്. കണ്ണൂർ സർവകലാശാലയിൽ ഏറ്റവും കൂടുതൽ കോഴ്സുകളുള്ള ഈ കോളജിൽ 1380 കുട്ടികളാണ് അധ്യയനം നടത്തുന്നത്. സർകാരും സർവകലാശാലയും നിശ്ചയിക്കുന്ന ഫീസിൽ കുട്ടികൾക്ക് പ്രവേശനം നൽകുന്ന രീതിയാണ് ഇവിടെയുള്ളത്.ഏകജാലക സംവിധാനം വഴി മെറിറ്റ് ക്വാടയിലും മാനജ്‌മെന്റ് ക്വാടയിലുമാണ് പ്രവേശനം.

Fest | കാഴ്ചയുടെ വിസ്മയമൊരുക്കി 'പീപിൾസ് മെഗാ ഫെസ്റ്റ് 2K23' ഫെബ്രുവരി 15 മുതൽ 17 വരെ മുന്നാട് പീപിൾസ് കോളജ് കാംപസിൽ; സന്ദർശകരുടെ മനം നിറയ്ക്കാൻ വിവിധ സ്റ്റാളുകളും പരിപാടികളും

മാനജ്മെൻ്റ് ക്വാടയിൽ സംഭാവനയോ നിക്ഷേപമോ വാങ്ങാതെയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ബി ബി എ വിഭാഗത്തിൽ ഇകണോമിക്സ്, ചരിത്രം, മലയാളം, ട്രാവൽ ആൻഡ് ടൂറിസം, സോഷ്യൽ വർക്, ബി എസ് സി വിഭാഗത്തിൽ കംപ്യൂടർ സയൻസ്, ജിയോഗ്രാഫി, സൈകോളജി, കോമേഴ്സ് വിഭാഗത്തിൽ ഫിനാൻസ്, കോ-ഓപറേഷൻ, കംപ്യൂടർ ആപ്ലികേഷൻ, ബി ബി എ ബിരുദ കോഴ്സുകളും എം എസ് സി ആർടിഫിഷ്യൽ ഇൻ്റലിജൻസ്, എം കോം ഫിനാൻസ്, മാസ്റ്റർ ഓഫ് സോഷ്യൽ വർക്, മാസ്റ്റർ ഓഫ് ജേണലിസം പിജി കോഴ്സുകളുമാണ് പീപിൾസ് കോളജിലുള്ളത്.

അകാഡമിക് പ്രവർത്തനങ്ങൾക്കൊപ്പം പഠനേതര പ്രവർത്തനങ്ങളിലും ഏറെ മുന്നിട്ടു നിൽക്കുകയാണ് കോളജ്. സർവകലാശാല പരീക്ഷകളിൽ ഉന്നത സ്ഥാനമാണ് ഇവിടുത്തെ വിദ്യാർഥികൾ നേടുന്നത്. കായിക രംഗത്തും ഏറെ മുന്നിലാണ് കോളജ്. അത്ലറ്റിക് മേഖലയിലും വടംവലി, കബഡി, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ ഇനങ്ങളിലും മികച്ച നിലവാരം പുലർത്താൻ കോളജിലെ കുട്ടികൾക്ക് കഴിയുന്നു. നാഷണൽ സർവീസ് സ്കീമിൻ്റ രണ്ട് യൂണിറ്റുകൾ മാതൃകാപരമായ പ്രവർത്തനം നടത്തുന്നു. അത്യാവശ്യ ഘട്ടങ്ങളിലും അല്ലാതെയും രക്തം ദാനം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നു. നിരവധി രക്തദാന കാംപുകൾ സംഘടിപ്പിച്ച് വരുന്നു.

പീപിൾസ് കാരുണ്യവർഷ എന്ന പേരിൽ സഹായ പദ്ധതി കോളജിൽ പ്രവർത്തിക്കുന്നു. ചികിത്സാ സഹായം, പ0ന സഹായം, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂന്നിയാണ് ഇതിൻ്റെ പ്രവർത്തനം. പഠനത്തോടൊപ്പം സംരഭകത്വ വികസനം ലക്ഷ്യമാക്കി വിദ്യാർഥികൾക്കിടയിൽ വിവിധ സംരഭകത്വ പ്രവർത്തനങ്ങളും നടന്നു വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകി അവർക്ക് ഫീസിളവ് നൽകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി കോളജിൻ്റെ പ്രത്യേകതയാണ്.

മികച്ച സഹകാരിയായിരുന്ന മുൻ എംഎൽഎ പി രാഘവനാണ് പീപിൾസ് കോളജിൻ്റെ സ്ഥാപകൻ. 2005ലാണ് കോളജ് സ്ഥാപിച്ചത്. മലയോര മേഖലയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പീപിൾസ് കോളജ് മുന്നാട് ഇഎംഎസ് അക്ഷരഗ്രാമത്തിലാണ് പ്രവർത്തിക്കുന്നത്. പീപിൾ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനജ്മെൻ്റ് സ്റ്റഡീസ് എന്ന പേരിൽ എംബിഎ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാസർകോട് കോ-ഓപറേറ്റിവ് എഡ്യുകേഷണൽ സൊസൈറ്റിയുടെ കീഴിലാണ് മുന്നാട് പീപിൾസ് കോളജും എംബിഎ കോളജും പ്രവർത്തിക്കുന്നത്.

എം അനന്തൻ പ്രസിഡണ്ടും ഇകെ രാജേഷ് സെക്രടറിയുമായ 13 അംഗ ഭരണസമിതിയാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സൊസൈറ്റിയുടെ സ്വന്തമായ സ്ഥലത്ത് സ്വന്തം കെട്ടിടങ്ങളിലാണ് കോളജിൻ്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന പീപിൾസ് കോളേജ് ജനകീയ പിന്തുണയോടെ മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡണ്ട് എം അനന്തൻ, കോളജ് പ്രിൻസിപൽ ഡോ. സികെ ലൂകോസ്, ഡയറക്ടർ സജിത് അതിയാമ്പൂർ, സംഘാടക സമിതി വർകിംഗ് ചെയർമാൻ പായം വിജയൻ, സുരേഷ് പയ്യങ്ങാനം എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, News, Kerala, College, Kudumbasree, Education, Computer, Police, Excise, Fire force, Seminar, Medical-Camp, President, Kannur University, Top-Headlines, Course, People's Mega Fest 2K23 from February 15 to 17. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia