city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ ഐ എം എബിസി പ്രവേശന പരീക്ഷയിൽ 99.61% മാര്‍കോടെ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം; അഭിമാന നേട്ടത്തിൽ കാസർകോട് സ്വദേശിനി

കാസർകോട്: (www.kasargodvartha.com 25.05.2021) ഇൻഡ്യയിലെ ഏറ്റവും പ്രമുഖമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനജ്മെൻറ് എബിസി പ്രവേശന പരീക്ഷയിൽ (ക്യാറ്റ് 2020) ആദ്യ ശ്രമത്തില്‍ തന്നെ 99.61% മാര്‍കോടെ അഡ്മിഷന്‍ കരസ്ഥമാക്കി കാസർകോട് സ്വദേശിനി അഭിമാന നേട്ടം കൊയ്തു. ഹീന ഫാത്വിമയാണ് ഉന്നത വിജയം നേടിയത്. ഗുണ്ടൂർ ഇംപീരിയൽ ടുബാകോ കമ്പനി ഓഫ് ഇൻഡ്യയിൽ (ഐ ടി സി) ജനറൽ മാനജരായ കോട്ടിക്കുളം സ്വദേശി സിറാജ് അഹ്‌മദിന്റെയും ഗുണ്ടൂരിൽ തന്നെ കോളജ് പ്രിൻസിപലായ തളങ്കര സ്വദേശിനി സാജിദയുടെയും മകളാണ്.

                                                
ഐ ഐ എം എബിസി പ്രവേശന പരീക്ഷയിൽ 99.61% മാര്‍കോടെ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം; അഭിമാന നേട്ടത്തിൽ കാസർകോട് സ്വദേശിനി





ഐ ഐ എം അഹ്‌മദാബാദ്, ബെംഗളുറു, കൊൽക്കത്ത എന്നിവ അകാഡമിക് സ്ഥാപനങ്ങളുടെ 'ഹോളി ട്രിനിറ്റി' എന്നാണറിയപ്പെടുന്നത്. ഏവരും സ്വപ്‌നം കാണുന്ന ഇവിടത്തേക്കുള്ള പ്രവേശനമാണ് ഉജ്വല വിജയത്തിലൂടെ ഹീന ഫാത്വിമ സ്വന്തമാക്കിയത്. അതിന് ശേഷമുള്ള എല്ലാ ഇന്റെർവ്യൂ റൗൻഡുകളും അവർ പൂർത്തിയാക്കി. 2.5 ലക്ഷത്തോളം പേരാണ് ഇത്തവണ പ്രവേശന പരീക്ഷ എഴുതിയത്.

അഭിമാനകരമായ വിജയം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹീന ഫാത്വിമ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഐ ഐ എം അഹ്‌മദാബാദിൽ ചേരാനാണ് ഇവർ ഉദ്ദേശിച്ചിട്ടുള്ളത്.

ഡൽഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിൽ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് ഹീന ഇപ്പോൾ. വർഷങ്ങളായി മാതാപിതാക്കൾക്കൊപ്പം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് താമസം. പരേതനായ കോട്ടിക്കുളം അബു ഹാശിം – ആഇശ ദമ്പതികളുടെയും, കാസർകോട് മുൻസിപൽ 28-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് തളങ്കര മഹ്‌മൂദ്‌ ഹാജി - ആസിയ ഉമ്മ ദമ്പതികളുടെയും പേരക്കുട്ടി കൂടിയാണ്.

Keywords:  Kerala, News, Kasaragod, Top-Headlines, Education, Student, Entrance Exam, Examination, Heena Fathima, Kottikkulam, Pass in IIM ABC Entrance Exam with 99.61% marks on first attempt; A native of Kasargod becomes proud.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia