വികസനപാതയിൽ പരപ്പ ജിഎൽപി സ്കൂൾ: 81 ലക്ഷം രൂപയുടെ പുതിയ കെട്ടിടം ഉടൻ
● ഉദുമ എം.എൽ.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു തറക്കല്ലിട്ടു.
● രണ്ട് ക്ലാസ് മുറികളും ഓഫീസ് മുറിയും ശുചിമുറിയും ഉണ്ടാകും.
● ജില്ലാ നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിക്കുന്നത്.
● വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
മുള്ളേരിയ: (KasargodVartha) കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ദേലമ്പാടി ഗ്രാമപഞ്ചായത്തിലെ പരപ്പ ജി.എൽ.പി. സ്കൂളിൽ 81 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. ഉദുമ എം.എൽ.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു ശിലാസ്ഥാപനം നിർവഹിച്ചു.
രണ്ട് ക്ലാസ് മുറികൾ, ഓഫീസ് മുറി, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു നില കെട്ടിടമാണ് നിർമിക്കുന്നത്. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.പി. ഉഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.എ. അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു.
കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ഹരീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനാക്ഷി, ജില്ലാ പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, കാറഡുക്ക ബ്ലോക്ക് മെമ്പർ വാസന്തി ഗോപാലൻ, പഞ്ചായത്ത് മെമ്പർ മാണി ബളക്കില, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. ചന്ദ്രശേഖരൻ, അംഗം എ.പി. കുശലൻ, പി.ടി.എ. പ്രസിഡന്റ് അഷ്റഫ് പരപ്പ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.പി. കുശലൻ, ടി.കെ. ദാമോദരൻ, അഷ്റഫ് ചെണ്ടമൂല, ഗംഗാധരൻ കാനത്തടുക്ക എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ കുമാർ നന്ദി പറഞ്ഞു
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക!
Article Summary: New school building inaugurated in Kasaragod's Parappa.
#Kasaragod, #Kerala, #SchoolDevelopment, #ParappaGLPSchool, #Education, #DevelopmentPackage






