എജ്യുക്കേഷന്‍ സൊസൈറ്റി ഭാരവാഹികള്‍
Aug 11, 2017, 23:50 IST
ബേക്കല്‍: (www.kasargodvartha.com 11/08/2017) ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന പള്ളിക്കര ഇസ്ലാമിക് എജ്യുക്കേഷന്‍ സൊസൈറ്റിക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ 35 വര്‍ഷത്തോളമായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പള്ളിക്കര പെരിയ റോഡിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്.
സൊസൈറ്റി ഭാരവാഹികള്‍
29 ഭരണസമിതി അംഗങ്ങള്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്ല ഹാജി കെ എ (പ്രസിഡന്റ്), ഹംസ പുത്തൂര്‍, എഞ്ചിനീയര്‍ ബഷീര്‍, ഹൈദര്‍ഹാജി കുണിയ (വൈസ് പ്രസിഡന്റ്), കുഞ്ഞബ്ദുല്ല കെ (ജനറല്‍ സെക്രട്ടറി), മൗവ്വല്‍ മുഹമ്മദ് മാമു, ഷൗക്കത്ത് പൂച്ചക്കാട്, മഹ് മൂദ് പള്ളിപ്പുഴ (ജോയിന്റ് സെക്രട്ടറിമാര്‍), സന ഷംസു (ട്രഷറര്‍). ഓഡിറ്ററായി ബഷീര്‍ കെ എയെയും ചീഫ് പാട്രണായി ഡോ. പി എ ഇബ്രാഹിം ഹാജിയെയും തിരഞ്ഞെടുത്തു.
എഞ്ചിനീയര്‍ ബഷീര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സാലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ എം എ ലത്വീഫ് സ്വാഗതം പറഞ്ഞു.
Keywords : Bekal, Office- Bearers, Education, Committee, Meeting, Education Society, Pallikara Islamic.