city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുവിദ്യാഭ്യാസരംഗം ഭിന്നശേഷിയുള്ളവര്‍ക്ക് കരുത്ത് പകര്‍ന്നു: പി കരുണാകരന്‍ എം.പി

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.03.2017) സമൂഹത്തിലെ ഭിന്നശേഷിയുള്ള ജനവിഭാഗത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുന്നതില്‍ പൊതുവിദ്യാലയങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് പി കരുണാകരന്‍ എം.പി. അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം, പരിശീലനം, പൊതുപങ്കാളിത്തം, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിസോഴ്‌സ് അധ്യാപകരുടെ കൂട്ടായ്മയായ സീനിയര്‍ റിസോഴ്‌സ് ടീച്ചേഴ്‌സ് ഫോറം കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച അവകാശ സംരക്ഷണ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തി ഭിന്നശേഷിയുള്ളവരെ പ്രത്യേക സംഘങ്ങളാക്കുന്നത് അവരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുമെന്നും എന്നാല്‍ സമപ്രായക്കാരോടും സഹപാഠികള്‍ക്കൊപ്പമുള്ളതുമായ നൈരന്തര്യ പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷിയുള്ള കുട്ടികളെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസരംഗം ഭിന്നശേഷിയുള്ളവര്‍ക്ക് കരുത്ത് പകര്‍ന്നു: പി കരുണാകരന്‍ എം.പി

സമീപകാലത്ത് കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്ത് മാതൃകാപരമായ ചുവടുവെപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തികളായി വര്‍ത്തിക്കുന്ന റിസോഴ്‌സ് അദ്ധ്യാപകരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും അര്‍ഹമായ എല്ലാ പരിഗണനകളും അവര്‍ക്ക് ഉണ്ടാകുമെന്നും അറിയിച്ചു. പാശ്ചാത്യലോകങ്ങള്‍ക്ക് പോലും മാതൃകയാകുന്ന രീതിയില്‍ ശക്തമാണ് നമ്മുടെ പൊതുവിദ്യാലയ രംഗം. പുത്തന്‍ വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലും വിദ്യാലയ നവീകരണത്തിലും ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള ഇടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ച് അവര്‍ക്ക് ഉതകുന്ന രീതിയിലുള്ള വരുമാന സ്രോതസ്സ് ഉണ്ടാക്കിയെടുക്കേണ്ടതാണെന്ന അഭിപ്രായവും ശില്പശാലയില്‍ ഉയര്‍ന്നുവന്നു.

യോഗത്തില്‍ സീനിയര്‍ റിസോഴ്‌സ് ടീച്ചേര്‍സ് ഫോറം കണ്‍വീനര്‍ സി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സുമ കാസര്‍കോട് സംസാരിച്ചു. സാജിത കോഴിക്കോട് സ്വാഗതവും, ലിമി ഡാന്‍ എറണാകുളം നന്ദിയും പറഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും നേടിയെടുത്ത കരുത്തും തന്റേടവും ശില്പശാലയില്‍ പങ്കുവെച്ച് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Education, P. Karunakaran MP, Teachers, inauguration, Disability, Work Shop, Resource Teachers, P Karunakaran MP on Disabled persons and Public Education

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia