city-gold-ad-for-blogger

അധ്യാപകര്‍ക്ക് കുറഞ്ഞവേതനം നല്‍കാത്ത സ്‌കൂളുടമകള്‍ക്ക് ഒരുവര്‍ഷംവരെ തടവും 25,000 രൂപവരെ പിഴയും

തിരുവനന്തപുരം: (www.kasargodvartha.com 15/05/2017) അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞവേതനം നല്കാത്ത സ്‌കൂളുടമകള്‍ക്ക് ഒരുവര്‍ഷംവരെ തടവും 25,000 രൂപവരെ പിഴയും. പല സ്‌കൂളുകളും അധ്യാപകര്‍ക്ക് കുറഞ്ഞവേതനം നല്കുകയും ഉയര്‍ന്നവേതനം ആവശ്യപ്പെടുന്നവരെ പിരിച്ചുവിടുകയോ തൊഴില്‍പരമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെയൊരു നിയമം.

അതേ സമയം അധ്യാപകര്‍ക്ക് അധികജോലിക്ക് ഓവര്‍ ടൈം വേതനത്തിന് അര്‍ഹതയുള്ളതായും സര്‍ക്കാരിന്റെ പരിഗണനയിലുള്ള ബില്ലിന്റെ കരടില്‍ പറയുന്നു. ബില്‍ ഉടന്‍ നിയമമാക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സി ബി എസ് ഇ, സ്‌റ്റേറ്റ്, ഐ സി എസ് ഇ തുടങ്ങിയ സിലബസുകള്‍ പിന്തുടരുന്ന മൂവായിരത്തിലധികം അണ്‍എയ്ഡഡ് സ്‌കൂളുകളിലായി സംസ്ഥാനത്ത് അനധ്യാപകരടക്കം രണ്ടരലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.

അധ്യാപകര്‍ക്ക് കുറഞ്ഞവേതനം നല്‍കാത്ത സ്‌കൂളുടമകള്‍ക്ക് ഒരുവര്‍ഷംവരെ തടവും 25,000 രൂപവരെ പിഴയും

സര്‍ക്കാര്‍ നിശ്ചയിക്കുന്ന വ്യവസായബന്ധ സമിതിയായിരിക്കും കുറഞ്ഞവേതനം നിശ്ചയിക്കുക എന്നു മാത്രമല്ല അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഈ ബില്‍ പുതുക്കുവാനും സര്‍ക്കാരിന് സാധിക്കും. അധ്യാപകര്‍ക്ക് നല്‍കുന്ന താമസസൗകര്യം, പി എഫ്, പെന്‍ഷന്‍ ഫണ്ട് എന്നിവയിലേക്കുള്ള സംഭാവന, യാത്രാബത്ത, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും വേതനത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

ഇതോടൊപ്പം അധ്യാപകരുടെ കുറഞ്ഞ ജോലിസമയവും വിശ്രമവേളകളും നിശ്ചയിക്കുവാനും അധികജോലിചെയ്യുന്ന ഓരോ മണിക്കൂറിനും അധികവേതനം നല്കുവാനും ഇവയുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌കൂളില്‍ സൂക്ഷിക്കുവാനും വ്യവസ്ഥയുണ്ട്. വേതനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അതോറിറ്റിക്ക് രൂപം നല്‍കുവാനും കരടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Govt drafts new law on school teachers salary. Violators have to pay fine 25000 and imprisonment

Keywords: Thiruvananthapuram, Teachers, School, Over-duty, Fund, Pension, Wage, School Owners, Government, Bill, CBSE, ICSE, State, Fine, Job.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia