രാജ്യത്തെ മികച്ച കേന്ദ്ര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരള കേന്ദ്ര സര്‍വകലാശാല; നേട്ടം കരസ്ഥമാക്കിയത് മാനു, എഫ് ലു തുടങ്ങി മികച്ച യൂണിവേഴ്സിറ്റികളെ പിന്തള്ളി, സൗത്ത് ഇന്ത്യയില്‍ മൂന്നാം റാങ്ക്
Jul 20, 2019, 17:11 IST
കാസര്‍കോട്: (www.kasargodvartha.com 20.07.2019) കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലക്ക് അഭിമാന നേട്ടം. ഔട്ട്‌ലുക്ക് ഐസിഎആര്‍ഇ ഇന്ത്യ യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2019 നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 25 കേന്ദ്ര സര്‍വകലാശാലകളില്‍ 16-ാം സ്ഥാനം കേരള കേന്ദ്ര സര്‍വകലാശാല കരസ്ഥമാക്കി. ഹൈദരാബാദിലെ ഇഎഫ്എല്‍യു സര്‍വകലാശാല, മൗലാന ആസാദ് യൂണിവേഴ്‌സിറ്റി എന്നിവയെ പിന്നിലാക്കിയാണ് ഈ നേട്ടം.
യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ജെഎന്‍യു ഡല്‍ഹി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് എന്നിവയ്ക്കാണ് ഒന്നു മുതല്‍ അഞ്ച് വരെ യഥാക്രമം സ്ഥാനം ലഭിച്ചത്. കേന്ദ്ര മാനവവിഭവ ശേഷ മന്ത്രാലയം നടത്തിയ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഇന്ത്യയിലെ മികച്ച സര്‍വ്വകലാശാലകളില്‍ നേരത്തെ 150-ാം സ്ഥാനത്തിനുള്ളില്‍ റാങ്ക് കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.
കാസര്‍കോട് പെരിയയില്‍, ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന വിപുലമായ ക്യാമ്പസില്‍ ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിനുള്ളിലെ ഈ കുതിപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ ഭൂപടത്തില്‍ കാസര്‍കോടിന് ഇത് നല്ലൊരു ഭാവിയാണ് സമ്മാനിക്കാന്‍ പോകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Central University, Education, Rank, Outlook-ICARE India University Rankings 2019