സഅദിയ്യ:യുടെ കനിവില്‍ അനാഥ യുവതിക്ക് മാംഗല്യം
Dec 17, 2012, 15:33 IST
ദേളി: വിദ്യാഭ്യസ, ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ: യുടെ കനിവില്‍ ഒരു അനാഥ പെണ്‍കുട്ടിക്കു കൂടി മംഗല്യ ഭാഗ്യം. പന്ത്രണ്ടു വര്‍ഷത്തോളമായി സഅദിയ്യ: വനിത യതീംഖാനയില്‍ പഠിക്കുന്ന ബെളിഞ്ച ഗുരിയടുക്കം ഹൗസിലെ ഉമൈമയാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. പള്ളിക്കര തൊട്ടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്വിമയുടേയും മകന്‍ മുജീബ് റഹ്മാനാണ് ഉമൈമെയ നിക്കാഹ് ചെയ്തത്.
സഅദിയ്യ: വനിത യതീംഖാനയില്‍ തുടക്കം മുതല്‍ വിദ്യാര്‍ത്ഥിനിയായ ഉമൈമ ബെളിഞ്ചയിലെ പരേതനായ അബ്ദുല്ലയുടെയും നഫീസയുടെയും മകളാണ്. 16 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട ഉമൈമ സഅദിയ്യ: വനിത കോളജില്‍ അഫ്‌സലുല്‍ ഉലമ ബി.എ. കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 20 പെണ്‍കുട്ടികള്‍ക്ക് മംഗല്യസൗഭാഗ്യം ഉണ്ടായി.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടന്ന നിക്കാഹിന് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ആശിഖ്‌റസൂല്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ. കുഞ്ഞിരാമാന്‍ എം.എല്‍.എ. (ഉദുമ), മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ബി.കെ. മുഹമ്മദ് ഹാജി പൂച്ചക്കാട്, കുഞ്ഞഹമദ് ഹാജി തൊട്ടി, അലി പൂച്ചക്കാട് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളുര്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.
Keywords: Jamia-Sa-adiya-Arabiya, Marriage, Student, Pallikara, Education, Deli, Kasaragod, Kerala.