കേരള കേന്ദ്രസർവകലാശാലയിൽ ഓറിയന്റേഷന്‍ പ്രോഗ്രാം
Apr 13, 2021, 23:25 IST
പെരിയ: (www.kasargodvartha.com 13.04.2021) കേരള, കേന്ദ്ര സര്‍വകലാശാലയിലെ ഐ ഇ ഇ ഇ (ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഇലക്ട്രികല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്) സ്റ്റുഡന്റ് ബ്രാഞ്ച് 'ഐ ഇ ഇ ഇ യിലെ പ്രൊഫഷണല്‍ അംഗത്വത്തിലൂടെ ഗുണനിലവാരം വളര്‍ത്തുക' എന്ന വിഷത്തില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
അംഗത്വ വികസന പ്രവര്‍ത്തനം ലക്ഷ്യമിട്ട് ഐ ക്യു എ സി, കംപ്യൂടര്‍ സയന്‍സ് വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. ഐ ഇ ഇ ഇ കേരള സെക്ഷനിലെ വിദ്യാര്‍ഥി പ്രവര്‍ത്തന ചെയര്‍മാൻ പ്രൊഫ. ശങ്കര്‍ ജെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഐ ഇ ഇ ഇ യിലെ സജീവ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് അവരുടെ സാങ്കേതിക, മാനുഷിക, ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

കംപ്യൂടര്‍ സയന്‍സ് വിഭാഗം മേധാവിയും ഐ ഇ ഇ ഇ കൗണ്‍സിലറുമായ ഡോ. രാജേഷ് ആര്‍, അസിസ്റ്റന്റ് പ്രൊഫ. ഡോ. ടി എം തസ്ലീമ, സ്റ്റുഡന്റ് ആക്ടിവിറ്റി ചെയര്‍മാന്‍ ഷോണ്‍ ജോസ് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ഫാസില്‍ ഒ കെ സ്വാഗതവും വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് ചെയര്‍ ഷബിന ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Central University, Class, Education, Student, Teacher, Periya, Orientation Program at the Central University of Kerala.