ഓണപ്പരീക്ഷ അവസാനിച്ചു, ഇനി ഓണാവധി!
● പരീക്ഷയിൽ 30% മാർക്ക് ലഭിക്കാത്തവർക്ക് സ്പെഷ്യൽ ക്ലാസ്.
● സ്കൂളുകൾ സെപ്റ്റംബർ ഏഴിന് വീണ്ടും തുറക്കും.
● 10 ദിവസത്തെ അവധിക്കായി വിദ്യാർത്ഥികൾ യാത്രകൾക്ക് ഒരുങ്ങുന്നു.
കാസർകോട്: (KasargodVartha) സ്കൂൾ തുറന്നതു മുതൽ ശക്തമായ മഴയും പൊതു അവധിദിനങ്ങളും കാരണം 'അവധി' ആഘോഷിച്ച വിദ്യാർഥികൾക്ക് ഓണപ്പരീക്ഷ ഒരു വെല്ലുവിളിയായിരുന്നു. ഓണപരീക്ഷ അവസാനിച്ചപ്പോൾ, വിദ്യാർഥികൾ എന്താണ് എഴുതിയതെന്ന് ചോദിച്ചാൽ കൈമലർത്തുന്ന അവസ്ഥയിലാണ് പല വിദ്യാർത്ഥികളും.
ഓണപ്പരീക്ഷയുടെ ഫലം ഏഴ് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. അഞ്ചു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിൽ ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്കായി അടുത്ത മാസം രണ്ടാഴ്ചത്തെ സ്പെഷ്യൽ ക്ലാസ് ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ജില്ലയിലെ വിവിധ സ്കൂളുകളിൽ വെള്ളിയാഴ്ച ഓണാഘോഷ പരിപാടികൾ നടക്കും. ഓണസദ്യ ഓണനാളിലായിരിക്കും. കലാ-കായിക പരിപാടികൾ വെള്ളിയാഴ്ച സംഘടിപ്പിക്കും.
വെള്ളിയാഴ്ച ഓണാവധിക്കായി സ്കൂൾ അടച്ചാൽ സെപ്റ്റംബർ ഏഴിനാണ് വീണ്ടും തുറക്കുക. 10 ദിവസത്തെ ഈ ഓണാവധിക്കാലം അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ.
കുടുംബത്തോടൊപ്പവും അല്ലാതെയും വിനോദയാത്രകൾ നടത്താനാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യം. ശക്തമായ മഴ കാരണം മുടങ്ങിപ്പോയ യാത്രകൾ ഈ ഓണാവധിക്കാലത്ത് നടത്താൻ വിദ്യാർത്ഥികൾ ഒരുങ്ങിക്കഴിഞ്ഞു.
ഓണാവധിയിൽ നിങ്ങളുടെ പ്ലാനുകൾ എന്തൊക്കെയാണ്? കമന്റ് ചെയ്യൂ, ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Onam exams conclude in Kerala; students enjoy 10-day holiday.
#OnamHoliday #KeralaEducation #SchoolHolidays #Onam #KeralaNews #Kasargod






