city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിത്യാനന്ദ ആശ്രമ വളപ്പില്‍ 3 മാസമായി ഓംനി വാന്‍ പാര്‍ക് ചെയ്ത നിലയില്‍; ആശ്രമത്തിൻ്റെ കീഴിലുള്ള എൻജിനീയറിംഗ് കോളജിന് വേണ്ടി വാങ്ങിയതെന്ന് ചെയർമാൻ

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2022) നിത്യാനന്ദ ആശ്രമ വളപ്പില്‍ മൂന്ന് മാസമായി ഓംനി വാന്‍ പാര്‍ക് ചെയ്ത നിലയില്‍ കാണപ്പെട്ടു. ഈ വാന്‍ ആരുടേതാണെന്ന് ആശ്രമം അതികൃതര്‍ക്ക് അറിയില്ലെന്നാണ് പറയുന്നത്.
                          
നിത്യാനന്ദ ആശ്രമ വളപ്പില്‍ 3 മാസമായി ഓംനി വാന്‍ പാര്‍ക് ചെയ്ത നിലയില്‍; ആശ്രമത്തിൻ്റെ കീഴിലുള്ള എൻജിനീയറിംഗ് കോളജിന് വേണ്ടി വാങ്ങിയതെന്ന് ചെയർമാൻ

കെ എല്‍ 21 ബി 6967 നമ്പര്‍ ഓംനി വാനാണ് മൂന്ന് മാസമായി ഇവിടെ പാര്‍ക് ചെയ്ത് കിടക്കുന്നത്. ദിനംപ്രതി നിരവധി പേര്‍ എത്തുന്ന ആശ്രമത്തില്‍ ഓംനി വാന്‍ കാണപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു.

ഓംനി വാനിന്റെ ചില്ലുകളെല്ലാം ഭദ്രമായി അടച്ച നിലയിലായിരുന്നു. ആര്‍ടിഒ ഓഫീസ് രേഖകളില്‍ അമ്പലത്തറ പറക്കളായിലെ ജയകുമാറാണ്‌ ആര്‍സി ഉടമസ്ഥന്‍.
                                    
നിത്യാനന്ദ ആശ്രമ വളപ്പില്‍ 3 മാസമായി ഓംനി വാന്‍ പാര്‍ക് ചെയ്ത നിലയില്‍; ആശ്രമത്തിൻ്റെ കീഴിലുള്ള എൻജിനീയറിംഗ് കോളജിന് വേണ്ടി വാങ്ങിയതെന്ന് ചെയർമാൻ

എന്നാൽ ആശ്രമത്തിൻ്റെ തന്നെ ഭാഗമായ എൻജിനീയറിംഗ് കോളജിൻ്റെ ആവശ്യത്തിനായി വാങ്ങിയ യൂസ്ഡ് കാറാണ് ഇതെന്നും ചെറിയ അറ്റകുറ്റപണികള്‍ നടത്താനുള്ളത് കൊണ്ടാണ് ആശ്രമത്തിൽ നിർത്തിയതെന്നും കോളജിൻ്റെ എല്ലാ വണ്ടികളും ആശ്രമത്തിൽ തന്നെയാണ് നിർത്തിയിടാറുള്ളതെന്നും എൻജിനീയറിംഗ് കോളജ് ചെയർമാൻ അഡ്വ. സുകുമാരൻ കാസർകോട് വാർത്തയോട് പറഞ്ഞു. കോളജിൻ്റെ നിലവിലുള്ള വാഹനം തകരാറിലായത് കൊണ്ടാണ് വാൻ വാങ്ങിയതെന്നും ഇത് ഉടൻ പ്രിൻസിപലിന്റെ പേരിൽ രെജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമത്തെയും ആശ്രമത്തിൻ്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബോധപൂർവ്വം താഴ്ത്തിക്കെട്ടാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Omni Van, Vehicle, Car, College, Social-Media, Education, Nithyananda Ashram, Omni van parked at Nithyananda Ashram compound for 3 months.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia