മുന്നാട് പീപ്പിള്‍സ് സഹകരണ കോളജില്‍ ഒളിമ്പിക്‌സ് ക്വിസ് മത്സരം നടത്തി
Aug 24, 2016, 11:07 IST
മുന്നാട്: (www.kasargodvartha.com 24/08/2016) മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒളിമ്പിക്‌സ് ക്വിസ് മത്സരം നടത്തി. ഒളിമ്പിക്‌സിന്റെ തുടക്കം മുതല്‍ റിയോ ഒളിമ്പിക്‌സ് വരെയുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയാണ് മത്സരം നടത്തിയത്.
ക്ലാസ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന 31 ടീമുകള്‍ പങ്കെടുത്തു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ മത്സരം നയിച്ചു. ടി ശ്രീലത വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അഞ്ചാം സെമസ്റ്റര്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സിലെ വി ജിഷ്ണുരാജും പി കെ ഹരികൃഷ്ണനും ഒന്നാം സ്ഥാനവും, ഒന്നാം സെമസ്റ്റര്‍ ബി എസ് ഡബ്ല്യുവിലെ കെ അബ്ദുല്‍ ഹമീദും എം ഹരികൃഷ്ണനും രണ്ടാം സ്ഥാനവും നേടി. ഇ രഞ്ജിത് കുമാര്‍, പി ശുഭ, കെ വിനയന്‍, കെ അഭിലാഷ്, ശരണ്‍ ജ്യോതി എസ് പി റോബിഷ് ജോര്‍ജ്, എന്‍ ക്ലിന്റ്, എം റോഷിത്, അന്‍വര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Munnad, College, Education, Students, Quiz, Competition, Winners, Olympics quiz competition held.