city-gold-ad-for-blogger

തെക്കില്‍ പറമ്പ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പൂര്‍വകാല അധ്യാപക സംഗമം നടത്തി

ചട്ടഞ്ചാല്‍: (www.kasargodvartha.com 06.09.2016) തെക്കില്‍ പറമ്പ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിക്കുകയും സര്‍വീസില്‍ നിന്നും വിരമിക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുന്നതിനു വേണ്ടി അധ്യാപക ദിനത്തോടനുബന്ധിച്ച് പൂര്‍വകാല അധ്യാപക സംഗമം നടത്തി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ പൂര്‍വകാല അധ്യാപകരെ പൊന്നാട അണിയിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സിദ്ദീഖ് ചട്ടഞ്ചാല്‍, മദര്‍ പി ടി എ പ്രസിഡന്റ് വന്ദന വിജയന്‍, പൂര്‍വകാല അധ്യാപകരായ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, പി കമലാക്ഷന്‍ മാസ്റ്റര്‍, വി സരസ്വതികുട്ടി ടീച്ചര്‍, കെ കമലാക്ഷി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ എ ജെ പ്രദീപ് ചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു.

തെക്കില്‍ പറമ്പ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പൂര്‍വകാല അധ്യാപക സംഗമം നടത്തി

Keywords : Chattanchal, School, Teachers, Meeting, Inauguration, Education, Felicitation, Thekkil Parambha School.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia