മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ
Jul 7, 2015, 11:00 IST
പിലിക്കോട്: (www.kasargodvartha.com 07/07/2015) പഠനത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സമ്മാനം. പിലിക്കോട് സി.കെ.എന്‍.ജി.എച്ച്.എസ്.എസിലെ 91 -92 വര്‍ഷ പഠിതാക്കളുടെ കൂട്ടായ്മ നെസ്റ്റ് ആണ് വര്‍ഷം തോറും പുരസ്‌കാരം നല്‍കുന്നത്.
സ്‌കൂളില്‍ നിന്ന് എട്ടാംതരത്തില്‍ മികച്ച വിജയം നേടിയ അഭിനവ് ബാബുവിനും ഒന്‍പതാം തരത്തില്‍ മികവ് കാട്ടിയ പി. ശ്രീലക്ഷ്മിക്കുമാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്. രണ്ടായിരം രൂപയും ശില്‍പവും വീതം അടങ്ങുന്ന സമ്മാനം കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ പി.സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.കെ ഭരതന്‍, സി.കെ രവീന്ദ്രന്‍, നെസ്റ്റ് ചെയര്‍മാന്‍ കെ. സുനില്‍കുമാര്‍, സെക്രട്ടറി കെ. സലീം എന്നിവര്‍ സംസാരിച്ചു. അന്തരിച്ച ശ്രീജിത്, സുനിത എന്നിവരുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം നല്‍കിയത്.

Keywords : Students, Kerala, Pilicode, Education, Old Students, Gift.