കാസര്‍കോട് ജി.എച്ച്.എസ്.എസ് പൂര്‍വ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 25ന്
Sep 27, 2014, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2014) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രത്യേക യോഗം പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒക്‌ടോബര്‍ 25 ന് നാല് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി, വിപുലമാക്കിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ വിളിച്ചു ചേര്‍ക്കുന്ന ജനറല്‍ ബോഡിയില്‍ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി നിലവില്‍ വരും. 2018 ഓടെ നൂറ് തികയ്ക്കുന്ന സ്‌കൂള്‍ മുത്തശ്ശിയുടെ ശതാബ്ധിയ്ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാവിഷ്‌ക്കരിക്കാന്‍, കാസര്‍കോട്ടെ സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ വിളിച്ചു ചേര്‍ത്ത് സംഘാടക സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
ഉമേശ് ശെട്ടി, ടി.എ. മഹമൂദ്, ഹുസൈന്‍ സിറ്റിസണ്‍, കെ.എച്ച്. മുഹമ്മദ്, ഉബൈദുല്ലാ കടവത്ത്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ നാഗേശ് ശെട്ടി സ്വാഗതവും മജീദ് കൊല്ലമ്പാടി നന്ദിയും പറഞ്ഞു.

Keywords : Kasaragod, School, Meeting, Kerala, Education, Old Students Association, Convention.