city-gold-ad-for-blogger

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒ.എസ്.എ പൂര്‍വ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നടത്തി

കാസര്‍കോട്: (www.kasargodvartha.com 25.10.2014) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ കണ്‍വെന്‍ഷന്‍ ഒ.എസ്.എ. പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അഡ്വ. സി.എന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

അഡ്വ. പി.വി ജയരാജന്‍, സി.ടി. അമീറലി, അബൂബക്കര്‍ പട്‌ള, സി.ടി. ഷാഫി, ഉബൈദുല്ലാ കടവത്ത്, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു. കെ. നാഗേശ് ഷെട്ടി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു. കാസര്‍കോടിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഒ.എസ്. എയുടെ സാന്നിധ്യമറിയിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു.

തുടര്‍ന്ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒഴിവു വന്ന ഭാരവാഹി തസ്തികകളിലേയ്ക്ക് ജന. സെക്രട്ടറിയായി കെ.എച്ച്. മുഹമ്മദിനേയും, വൈസ് പ്രസിഡണ്ടുമാരായി അഡ്വ. സി.എന്‍ ഇബ്രാഹിം, അഡ്വ. ജയരാജന്‍, എന്നിവരേയും സെക്രട്ടറിയായി ഹുസൈന്‍ സിറ്റിസണിനേയും തെരഞ്ഞെടുത്തു. ഒ.എസ്.എ. പ്രവര്‍ത്തനം ശക്തിപ്പെടുത്താനും, മാസത്തിലൊരിക്കല്‍ ഭാരവാഹികളുടെ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചു.

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒ.എസ്.എ പൂര്‍വ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നടത്തിഎല്ലാ വര്‍ഷവും വിവിധ പരിപാടികളോടെ ഒ.എസ്.എ ദിനമാചരിക്കും. ടി.എ മഹമൂദ്, ഉമേശ് ഷെട്ടി, അബ്ബാസ് മലബാര്‍, അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Old student, Meeting, Convention, GHSS-Kasaragod, A.S Mohammed Kunhi, Education. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia