city-gold-ad-for-blogger

NEET Controversy | നീറ്റ് വിവാദം; 6 സെന്ററുകളിലെ കാര്യം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു

NTA sets up panel to review NEET 2024 result row, National, News, Education, Mark, New Delhi

ചോദ്യപേപര്‍ ചോര്‍ന്നിട്ടില്ലെന്ന് എന്‍ടിഎ അധികൃതര്‍.

ചില വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍കുകള്‍ ലഭിച്ചത് വിവാദമായിരുന്നു.

ക്രമക്കേടില്ലെന്ന് വിശദീകരണം.

ന്യൂഡെല്‍ഹി: (KasargodVartha) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡികല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. നീറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ചയാകുന്നത്. ഇതില്‍ ആറുപേര്‍ ഒരേ സെന്ററില്‍നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. 

കഴിഞ്ഞ ജൂണ്‍ 14ന് പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം 10 ദിവസം മുന്‍പ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തില്‍ പ്രസിദ്ധീകരിച്ചതും കൂടുതല്‍ പേര്‍ക്ക് മുഴുവന്‍ മാര്‍ക് ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

ഗ്രേസ് മാര്‍ക് കൊടുത്തതില്‍ വിവാദമുണ്ടായ 6 സെന്ററുകളിലെ കാര്യം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). യുപിഎസ്സി മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗ സമിതിയാണ് വിഷയം പരിശോധിക്കുന്നത്. സമിതി ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ റിപോര്‍ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

ചോദ്യപേപര്‍ ചോര്‍ന്നിട്ടില്ലെന്നും വളരെ സുതാര്യമായാണ് പരീക്ഷ നടന്നതെന്നും അതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വീണ്ടും പരീക്ഷ നടത്തില്ലെന്നും എന്‍ടിഎ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആറ് സെന്ററുകളുടെ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നമുണ്ടായത്. ആറ് സെന്ററിലെ വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്. 67 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക് ലഭിച്ചതിലും ക്രമക്കേടില്ലെന്ന് എന്‍ടിഎ ഡയറക്ടര്‍ ജെനറല്‍ സുബോധ് കുമാര്‍ സിംഗ് പറഞ്ഞു.

ചില വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍കുകള്‍ ലഭിച്ചത് വിവാദമായിരുന്നു. നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രേസ് മാര്‍ക് അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാനായില്ലെന്നും ഇവര്‍ക്ക് ഗ്രേസ് മാര്‍ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക് വന്നതെന്നുമാണ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍ടിഎയുടെ വിശദീകരണം.
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia