city-gold-ad-for-blogger

സാന്ത്വനത്തിന്റെ പുതിയ മേഖലയിലേക്ക് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

ചെമ്മനാട്: (www.kasargodvartha.com 23.10.2016) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ആരോഗ്യ വകുപ്പിന്റെയും സ്‌കൂള്‍ പി ടി എ യുടെയും സഹകരണത്തോടെ സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശവുമായി പുതിയൊരു മേഖലയിലേക്ക് കടന്നു ചെല്ലുന്നു. അധികമാരും അറിയപ്പെടാത്ത അനന്യശരണരായ രോഗികളെ തേടിപ്പിടിച്ചു അവരുടെ വീടുകളിലേക്ക് സഹായം എത്തിച്ചു കൊടുക്കുന്ന പാലിയേറ്റിവ് പ്രവര്‍ത്തനമാണ് എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ചെയ്തത്.

സ്വന്തമായി ഒരു തുക സ്വരൂപിച്ചും പി ടി എയുടെയും സ്‌കൂളിലെ മറ്റു ഉദാരമതികളുടെയും സാമ്പത്തിക സഹായം സ്വീകരിച്ചുമാണ് ഈ പുതുമയാര്‍ന്ന പാലിയേറ്റിവ് പ്രവര്‍ത്തനം നടത്തിയത്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കോളിയടുക്കം, അരമങ്ങാനം, തായന്നൂര്‍, പാലോത്ത് പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത വീടുകളിലാണ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനവും, രോഗികളെ ആശ്വസിപ്പിക്കലും, ഭക്ഷണ കിറ്റുകള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തത്.
സാന്ത്വനത്തിന്റെ പുതിയ മേഖലയിലേക്ക് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

ജമാഅത്ത് ഹൈസ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് സേവനത്തിന്റെ ഊര്‍ജം പകരുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നത് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സുകുമാരന്‍ നായരും വളണ്ടിയര്‍ സെക്രട്ടറിമാരായ അന്‍ഷാദും ഷഹസിയും, നേഴ്‌സ് ബിന്ദുവുമാണ്. ഈ പ്രദേശങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രശംസ നേടിയ സാന്ത്വന സ്പര്‍ശത്തിന്റെ ഉദ്ഘാടനം ചട്ടഞ്ചാല്‍ പി എച്ച് സി യിലെ ഡോ. കായിഞ്ഞി നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹസിയ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ്, പി ടി എ പ്രസിഡന്റ് എ ബി മുനീര്‍, അന്‍വര്‍ ഷംനാട്, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

Keywords : Chemnad, NSS, School, Education, Students, NSS volunteers Santhwanam project.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia