city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്ടുമാവിന്‍ തണലും രജിസ്റ്ററുമൊരുക്കി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ്

എടനീര്‍: (www.kasargodvartha.com 09/08/2016) വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമവേളകളില്‍ നാട്ടുമാവിന്‍ തണലൊരുക്കാന്‍ എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ 'നാട്ടുമാവിന്‍ തണല്‍ തേടി' എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി വിദ്യാലയമുറ്റത്ത് നാടന്‍ മാവിന്‍തൈകള്‍ നട്ടു.

രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നൂറ് നാട്ടുമാവിന്‍ തൈകള്‍ നട്ട് സംരക്ഷിക്കും. അന്യം നിന്നു പോകുന്ന നിരവധി നാടന്‍ മാവുകള്‍ കണ്ടെത്താനും മാങ്ങയുടെ രുചി, വലുപ്പം, കുലകളുടെ വലുപ്പം, ഇലയുടെ വലുപ്പം, തളിരുകളുടെ നിറം, മാവിന്റെ ഉയരം, ഉല്‍പാദനശേഷി തുടങ്ങിയവ പഠനവിഷയമാക്കാനും വേണ്ടി 'നാട്ടുമാവിന്‍ രജിസ്റ്ററും' വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കും.

കപ്പമാവ്, ഗോമാവ്, ഒളമാവ്, വടക്കന്‍മാവ്, പുളിയന്‍ മാവ്, രസത്താളി, കടുംകാച്ചി മാവ്, സേലംമാവ്, ഒട്ടുമാവ്, തേന്‍മാവ്, മൂവാണ്ടന്‍മാവ്, കാട്ടുമാവ്, നാട്ടുമാവ്, ചേരിയന്‍, പ്ലാട്ടിമാവ്, ചക്കരക്കുട്ടി, മൂവാണ്ടന്‍, കര്‍പൂരം, കിളിച്ചുണ്ടന്‍, കുറ്റിയാട്ടൂര്‍ തുടങ്ങി വിവിധ നാടന്‍ മാവുകളുടെയും മാങ്ങകളുടെയും ചിത്രങ്ങളും വിവരശേഖരണങ്ങളും വിദ്യാര്‍ത്ഥികളുടെ നാട്ടുമാവിന്‍ രജിസ്റ്ററില്‍ ഉള്‍പെടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നാടന്‍ മാവുകളുടെ വിവരശേഖരണം നടത്തുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.

പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ മധൂര്‍, വിദ്യാര്‍ത്ഥികളുടെ നാട്ടുമാഞ്ചോട്ടില്‍ പദ്ധതി നാടന്‍ മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന്‍ അധ്യക്ഷനായി. സംസ്‌കൃതാധ്യാപകന്‍ കേശവന്‍ നമ്പൂതിരി നാടന്‍ മാവുകളും മാമ്പഴങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍ സ്വാഗതവും വളണ്ടിയര്‍ ഭാവന നന്ദിയും പറഞ്ഞു.

നാട്ടുമാവിന്‍ തണലും രജിസ്റ്ററുമൊരുക്കി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ്

Keywords : Edneer, School, Students, Education, NSS, Mangod Tree.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia