city-gold-ad-for-blogger
Aster MIMS 10/10/2023

6 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലൊരുക്കി എടനീര്‍ സ്വാമിജീസ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

എടനീര്‍: (www.kasargodvartha.com 20.09.2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എന്‍വിസാജ് സഹജീവനം പദ്ധതിയില്‍ ഉള്‍പെടുത്തി എന്‍ഡോസള്‍ഫാന്‍ മലിനപ്പെടുത്തിയ നെഞ്ചംപറമ്പിനടുത്ത് നിര്‍മിക്കുന്ന ആറ് വീടുകളുടെ മേല്‍ക്കൂരയുടെ പണികള്‍ തീര്‍ത്താണ് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ ഇത്തവണ ഓണാവധി ആഘോഷിച്ചത്. കാറഡുക്ക പഞ്ചായത്തിലെ ബെള്ളൂരഡുക്കയില്‍ എന്‍വിസാജ് നേതൃത്വത്തില്‍ നിര്‍മിക്കുന്ന ആറ് വീടിന്റെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സ്വയം പര്യാപ്തമായ ഒരു കടയുടെയും മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങിയത്.

പൂര്‍ത്തീകരിക്കാതെ കിടന്നിരുന്ന ആറ് വീടുകള്‍ക്കും ഒരു കടയ്ക്കുമായി പത്തായിരത്തിലധികം ഓടുകള്‍ 500 മീറ്ററകലെ നിന്ന് നിര്‍മാണ സ്ഥലത്തേയ്ക്ക് ചുമന്ന് കൊണ്ട് വന്നാണ് മേല്‍ക്കൂര പണിതത്. 100 വളണ്ടിയര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ അവധിക്കാലത്ത് പൂര്‍ത്തീകരിച്ചത്. മുള്ളേരിയ നാട്ടക്കല്ലിനടുത്തുള്ള കാനാക്കോട് നിന്നും ഭക്ഷണ സാധനങ്ങളും, പാകം ചെയ്യാനുള്ള പാത്രങ്ങളും, പണിയായുധങ്ങളും ചുമന്ന് കാല്‍നടയായാണ് മൂന്ന് കിലോമീറ്ററോളം കുന്ന് കയറി വിദ്യാര്‍ത്ഥികള്‍ ബെള്ളൂരടുക്കയിലെ വീട് നിര്‍മാണ സ്ഥലത്തെത്തിയത്. ഓടുകള്‍ കടത്തുന്നതും, വെക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ ചെയ്തു.

ബെള്ളൂരടുക്കയിലെ 36 സെന്റ് സ്ഥലത്ത് 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ആറ് വീടും, ഒരു കടയും, ഒരു കമ്മ്യൂണിറ്റി ഹാളുമാണ് പ്രൊഫസര്‍ എം എ റഹ് മാന്റെ നേതൃത്വത്തില്‍ എന്‍വിസാജ് നിര്‍മിക്കുന്നത്. 2013ല്‍ വൈദ്യുതി ലഭിക്കാത്തത് കാരണം പാതി വഴിയില്‍ മുടങ്ങി കിടന്നിരുന്ന വീടുനിര്‍മാണം 2015ല്‍ വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്ന് പുനരാരംഭിച്ച പ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് എടനീരിലെ വിദ്യാര്‍ത്ഥികള്‍ നെഞ്ചംപറമ്പിലെത്തിയത്. ഓണാവധിക്കാലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ കഠിനാധ്വാനം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ മേല്‍ക്കൂരയുടെ പണികള്‍ ഓടുകള്‍ വെച്ച് പൂര്‍ത്തീകരിച്ചത്.

എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയതോടെ അപ്രത്യക്ഷമായ ജീവജാലങ്ങള്‍ തിരിച്ചുവരുന്നതിന്റെ സന്തോഷ സൂചകമായി നെഞ്ചംപറമ്പില്‍ നിന്നും ശേഖരിച്ച നാടന്‍ പൂക്കള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം ഓണം - ബക്രീദ് സൗഹാര്‍ദ പൂക്കളവും ഒരുക്കി. എന്‍വിസാജിന് നേതൃത്വം നല്‍കുന്ന പ്രൊഫ. എം എ റഹ് മാന്‍, പ്രവാസി മലയാളി കൂടിയായ ഹസന്‍ മാങ്ങാട്, പരിസ്ഥിതി പ്രവര്‍ത്തകനും പ്രകൃതി ഫോട്ടോഗ്രാഫറും എന്‍വിസാജ് എഞ്ചിനീയറുകൂടിയായ എ കെ മുണ്ടോള്‍, മേസ്ത്രി രാമകൃഷ്ണന്‍, സമീപവാസികള്‍ തുടങ്ങിയവരെല്ലാം വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളികളായി. വ്യക്തിത്വ വികാസം സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ വളര്‍ത്തിയെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനം മാതൃകാപരമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയ എന്‍വിസാജ് പ്രവര്‍ത്തകന്‍ ജി ബി വത്സന്‍ മാസ്റ്റര്‍ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ മൊയ്തീന്‍ പൂവടുക്ക, നാരായണന്‍ വൈദ്യര്‍ പൂവടുക്ക തുടങ്ങിയരും വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൂടെയുണ്ട്.

2014 ല്‍ കണ്ണാടിപ്പാറയില്‍ കുശലയ്ക്ക് ശൗചാലയവും, 2015 ല്‍ പൈക്ക പുനലടുക്കയിലെ സഹപാഠികളായ മീരയ്ക്കും രമ്യയ്ക്കും സ്‌നേഹവീട് നിര്‍മാണവും 2016 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എന്‍വിസാജ് നിര്‍മിക്കുന്ന വീടുകള്‍ക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതോടെ ഏഴു വീടുകളും, ഒരു കടയും, ശൗചാലയവുമുള്‍പെടെ ഒമ്പത് വീട് നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് പങ്കാളികളായത്. സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി വിഭാഗം രജത ജൂബിലി ആഘോഷവും 2016ലാണ്. 2015 ല്‍ 20 ഓളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സാമൂഹ്യ പ്രവര്‍ത്തകനായ മൊയ്തീന്‍ പൂവടുക്കയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചിരുന്നു.

പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, അസ്സിസ്റ്റന്‍ഡ് പ്രോഗ്രാം ഓഫീസര്‍ എം കെ ദീപ, ഉപദേശകരായ കെ എസ് കേശവന്‍ നമ്പൂതിരി, പ്രവീണ്‍ കുമാര്‍, വളണ്ടിയര്‍മാരായ ഭാവന, അമൃത, നിത്യ, ഭവിഷ്യ, അമല്‍, അഭിനന്ദന്‍, മിഥുന്‍, ഗിരീഷ് എന്നിവരാണ് വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം നേതൃത്വം നല്‍കിവരുന്നത്.

6 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലൊരുക്കി എടനീര്‍ സ്വാമിജീസ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

Keywords : NSS, Students, Education, Edneer, School, Endosulfan-victim, Development project, Envisag.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL