city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്പൂര്‍ണ വൈദ്യുതി നിയന്ത്രിത ഗ്രാമത്തിനായി കൈകോര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍

എടനീര്‍: (www.kasargodvartha.com 01/09/2016) സമ്പൂര്‍ണ വൈദ്യുതി നിയന്ത്രിത ഗ്രാമത്തിനായി കൈകോര്‍ക്കാന്‍ എടനീര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിലെ 100 വളണ്ടിയര്‍മാരാണ് വൈദ്യുതനിയന്ത്രിത ഗ്രാമത്തിനായി കൈകോര്‍ക്കാന്‍ വൈദ്യുതി ബോര്‍ഡുമായി ധാരണയിലായത്.

ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി, വേനല്‍ക്കാലത്ത് വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ഒക്ടോബറില്‍ വീടുകള്‍തോറും നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മൈലാട്ടിയിലെ 220 കെ വി സബ്‌സ്‌റ്റേഷനിലെത്തി ഏകദിന പരിശീലനം പൂര്‍ത്തീകരിച്ചു. ദത്തുഗ്രാമമായ ചെങ്കള പഞ്ചായത്ത് എട്ടാം വാര്‍ഡ് കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്.

100 വിദ്യാര്‍ത്ഥികള്‍ 20 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക. വൈദ്യുത നിയന്ത്രണ ബോധവല്‍ക്കരണത്തിന്റെ മുന്നോടിയായി സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ വൈദ്യുതനിയന്ത്രണ മാസമായി ആചരിക്കും. ഒക്ടോബറില്‍ നടക്കുന്ന ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ വൈദ്യുത ഉപഭോക്താക്കളുടെ വീടുകളിലെത്തി വൈദ്യുത ഉപയോഗത്തിന്റെ ബില്ലുകള്‍ ശേഖരിച്ച് കുറയ്ക്കുന്നതിനുള്ള 20 ഇന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.

രണ്ടാം ഘട്ടത്തില്‍ വൈദ്യുതി ഉപഭോക്താക്കളുടെ ബില്ലുകള്‍ പരിശോധിച്ച് ഉപയോഗം കുറഞ്ഞ വീടുകള്‍ക്ക് കെ എസ് ഇ ബിയുടെ സഹായത്തോടെ സമ്മാനങ്ങളും നല്‍കും. കഴിഞ്ഞ വര്‍ഷം ചെര്‍ക്കള മാര്‍ത്തോമ സ്‌കൂളില്‍ നടന്ന 'ഊര്‍ജ കിരണ്‍' സെമിനാറില്‍ നിന്നും ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ വൈദ്യുത നിയന്ത്രിത ഗ്രാമം എന്ന ആശയം രൂപീകരിച്ചത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പ്രദീപ്കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം സജിത് കുമാര്‍, സബ്‌സ്‌റ്റേഷന്‍ ഓപറേറ്റര്‍ എം മഹേഷ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, അധ്യാപകന്‍ പി പ്രവീണ്‍കുമാര്‍, ലീഡര്‍മാരായ ഭാവന, അമല്‍, സ്‌നേഹ, ശ്രീനിധി, അമൃത, ഗൗരിപ്രിയ, അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി.

സമ്പൂര്‍ണ വൈദ്യുതി നിയന്ത്രിത ഗ്രാമത്തിനായി കൈകോര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍


Keywords : Edneer, School, Education, Electricity, Camp, Inauguration, NSS Volunteers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia