city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിവിഎച്ച്എസ്എസ് മുള്ളേരിയയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന ക്യാമ്പ് ശ്രദ്ധേയമായി

വാണിനഗര്‍: (wwww.kasargodvartha.com 27/12/2015) ജിവിഎച്ച്എസ്എസ് മുള്ളേരിയയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ എന്‍ഡോസള്‍ഫാന്‍ദുരിതം പേറുന്ന വാണിനഗറിന്റെ ആത്മാവിനെ അറിയാനും ജനങ്ങളെ മനസിലാക്കാനും വേണ്ടി നടത്തിയ സപ്തദിന ക്യാമ്പ് വന്‍വിജയമായി. വാണിനഗറിലെ ജി.എച്ച്.എസ്.എസ് പഡ്രെ സ്‌കൂളില്‍നടന്ന സപ്തദിന ക്യാമ്പ് പ്രധാനമായും മൂന്ന് പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടുപോയത്.

മുപ്പതോളം കര്‍ഷകര്‍ക്ക് ഊര്‍ജനഷ്ടമില്ലാതെ കുത്താജെ ചെറുപുഴയിലൊരു ചെക്ക് ഡാം, കുസുമയുടെ എന്‍ഡോസള്‍ഫാന്‍ബാധിതയായ കുടുംബത്തിന് മില്ലേനിയം ക്ലബിന്റെ സഹായത്തോടെ ശൗചാലയം, എസ്.സി കോളനിയിലെ കുടുംബങ്ങള്‍ക്ക് സഞ്ചാരസഹായത്തിനായി നാട്ടുകാരുടെയും വാണി യുവ കമണ്ഡല ക്ലബ്ബംഗങ്ങളുടെയും സഹായത്തോടെ ഒരു റോഡ് എന്നിവയാണ് ക്യാമ്പിന്റെ സഹായസഹകരണ പ്രവര്‍ത്തനങ്ങള്‍.

നാട്ടുകാരുടെ സഹായ സഹകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. കൂടാതെ രാജേഷിന്റെ പദഞ്ജലി യോഗയിലും ഉച്ചയ്ക്ക് ശേഷം നടന്ന വിവിധതരത്തിലുള്ള ക്ലാസുകളിലും വൈകുന്നേരത്തെ കള്‍ച്ചറല്‍ പ്രോഗ്രാമിലും നാട്ടുകാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. കൂടാതെ എന്‍ഡോസള്‍ഫാന്‍ബാധിതരുടെ പ്രശ്‌നങ്ങള്‍നേരിട്ടു മനസിലാക്കാന്‍ സര്‍വെ നടത്തുകയും നടപടിക്രമങ്ങള്‍ക്കുള്ള ക്രോഡീകരണം നടത്തുകയും ചെയ്തു.

തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വാര്‍ഡ് മെമ്പര്‍ സര്‍വെ റിപോര്‍ട്ട് എന്‍മകജെ പഞ്ചായത്തു പ്രസിഡണ്ടിന് കൈമാറി. ക്യാമ്പ് പ്രവര്‍ത്തിന്റെ ഭാഗമായി നിര്‍മിച്ച ശൗചാലയം ആറാം വാര്‍ഡ് മെമ്പര്‍ ചന്ദ്രാവതി ഉദ്ഘാടനം ചെയ്തു. എസ് സി കോളനിയിലേക്ക് നിര്‍മിച്ച റോഡ് ഉദ്ഘാടനം ഏഴാം വാര്‍ഡ് മെമ്പര്‍ ശശികലയും ചെക്ക് ഡാം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണിയും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജിവിഎച്ച്എസ്എസ് മുള്ളേരിയയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന ക്യാമ്പ് ശ്രദ്ധേയമായി

ജിവിഎച്ച്എസ്എസ് മുള്ളേരിയയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന ക്യാമ്പ് ശ്രദ്ധേയമായി

Keywords : Mulleria, School, Education, Students, NSS, Kasaragod, Endosulfan, SC Colony, Dam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia