city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാവുകളുടെ ചരിത്രമെഴുതാന്‍ എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

എടനീര്‍: (www.kasargodvartha.com 13/08/2016) സംസ്ഥാന ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം, കാസര്‍കോട് ജില്ലാ നേതൃത്വം നടപ്പില്‍ വരുത്തുന്ന 'കാവും പുഴയും' എന്ന പദ്ധതിക്ക് എടനീരില്‍ തുടക്കമായി. പദ്ധയുടെ ഭാഗമായി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്റി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ 100 ഓളം വളണ്ടിയര്‍മാരാണ് കാവുകളുടെ ജൈവസമ്പത്തുകളെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ ചെങ്കള പഞ്ചായത്തിലെ മുഴുവന്‍ കാവുകളെ ക്കുറിച്ചും 10 മുതല്‍ 15 വളണ്ടിയര്‍മാരടങ്ങുന്ന ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് പഠനം പൂര്‍ത്തീകരിക്കുക. പഞ്ചായത്തിലെ ചെറു കാവ് മുതല്‍ വലിയ കാവുകള്‍ വരെ വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കും. തുടര്‍ന്ന് മറ്റു പഞ്ചായത്തുകളിലേക്ക് പഠനം വ്യാപിപ്പിക്കും. വിശ്വാസങ്ങള്‍ക്കു പുറമെ ഓരോ കാവുകളിലെയും ചരിത്രം, വൃക്ഷങ്ങളുടെ വൈവിധ്യത, വിസ്തീര്‍ണം, കാവുകളുടെ സമീപത്തും, പരിസരങ്ങളിലുള്ള ആവാസവ്യവസ്ഥ, വെള്ളത്തിന്റെ ലഭ്യത, വൃക്ഷങ്ങളുടെ എണ്ണം, പ്രായം, സംരക്ഷണ വലയം, സമീപവാസികളുടെ ഇടപെടല്‍, പരിസരമാലിന്യ സംസ്‌കരണം, സമീപത്തുള്ള വിഷവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയാണ് പ്രധാനമായും വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കുന്നത്.

ഇതിനായി പഞ്ചായത്തുകളുടെയും, വില്ലേജ് ഉദ്യേഗസ്ഥരുടെയും, ഗ്രാമവാസികളുടെയും സഹായം തേടും. ഗ്രൂപ്പ് ലീഡര്‍മാരായ ഭവിഷ്യ, ഭാവന, അമല്‍, അഭിനന്ദന്‍, നിഷ്മിത, സ്‌നേഹ, ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം വഹിക്കും. മുളിയാര്‍ ഡിവിഷണല്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ സത്യനാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, എന്‍ എസ് എസ് ജില്ലാ നേതൃത്വം എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തും.

കാവുകളുടെ ചരിത്രമെഴുതാന്‍ എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

Keywords : Edneer, NSS, School, Students, Education, Forest, Project, NSS Edneer Volunteers new project . 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia