city-gold-ad-for-blogger

എന്‍.എസ്.എസ് കൂട്ടായ്മയില്‍ നാടിന് ജലസമൃദ്ധിയൊരുങ്ങി

ബദിയടുക്ക: (www.kasargodvartha.com 29.12.2014) ജല സംരക്ഷണവും കാര്‍ഷീക മേഖലയിലെ പ്രാധാന്യവും വിളിച്ചോതിക്കൊണ്ട് നാടിന്ന് ജലസമൃദ്ധി ഉറപ്പുവരുത്തി പെര്‍ള നളന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എന്‍.എസ്.എസ് സ്‌പെഷല്‍ ക്യാംപിന് സമാപനം. എന്‍മകജെ ഗ്രാമപഞ്ചായത്തിലെ വാണി നഗര്‍ പട്രെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഏഴുദിവസത്തെ ക്യാംപ് നടന്നത്.

വാണിനഗറിന്റ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന സരളി മൂല തോടിന്ന് കുത്താജെ, നെക്കരക്കോട് എന്നീ സ്ഥങ്ങളിലാണ് വിദ്യാര്‍ഥി കൂട്ടായ്മയിലൂടെ താല്‍കാലീക ചെക്ഡാം പണിതീര്‍ത്തത്. തൊഴിലാളി ദാരിദ്ര്യവും സാമ്പത്തിക ബാധ്യതയും കാരണം വര്‍ഷാവര്‍ഷങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാവാറില്ല.

കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ 50,000 രൂപയ്ക്കാണ് പണി പൂര്‍ത്തികരിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. ഈവര്‍ഷം ഫണ്ട് നീക്കിവക്കാതിരുന്നതിനാലാണ് കോളജിന്റെ നേതൃത്വത്തില്‍ ചെക്ഡാമിനുള്ള നിര്‍മാണം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വഴി തുടങ്ങിയത്. പാറക്കലുകള്‍ കൊണ്ടും മണല്‍നിറച്ച പ്ലാസ്റ്റിക് ചാക്കുമുപയോഗിച്ചാണ് താല്‍ക്കാലിക ചെക്ഡാം പണിതത്.

25 മീറ്റര്‍ നീളമുള്ള തോടിന്റെ 400 ഏക്കര്‍ സ്ഥത്തുള്ള കൃഷിക്കാണ് ഈ ചെക്ക് ഡാം കൊണ്ട് പ്രയോജനം ലഭിക്കുക. സമീപപ്രദേശത്തെ മൂന്ന കിലോമീറ്റര്‍ ചുറ്റളവില്‍ കടുത്ത വേനലിലും കുടിവെള്ള ക്ഷാമവും അനുഭവപ്പെടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ക്യാംപ് പ്രന്‍സിപ്പാള്‍ ഡോ.സി ബാലന്‍, പ്രോഗ്രാം ഓഫിസര്‍ അശറഫ് മര്‍ത്യ തുടങ്ങിയ അധ്യാപകര്‍ക്കൊപ്പം നാട്ടുകാരും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ പങ്കാളികളായി. ക്യാംപിന്റെ സമാപന സമ്മേളനം പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എ ആഇശ, ശങ്കര്‍ റെ, ഡോ. വൈ.എസ് മോഹന്‍കുമാര്‍, നരസിംഹ പൂജാരി, ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍.എസ്.എസ് കൂട്ടായ്മയില്‍ നാടിന് ജലസമൃദ്ധിയൊരുങ്ങി
എന്‍.എസ്.എസ് കൂട്ടായ്മയില്‍ നാടിന് ജലസമൃദ്ധിയൊരുങ്ങി
എന്‍.എസ്.എസ് കൂട്ടായ്മയില്‍ നാടിന് ജലസമൃദ്ധിയൊരുങ്ങി
എന്‍.എസ്.എസ് കൂട്ടായ്മയില്‍ നാടിന് ജലസമൃദ്ധിയൊരുങ്ങി
എന്‍.എസ്.എസ് കൂട്ടായ്മയില്‍ നാടിന് ജലസമൃദ്ധിയൊരുങ്ങി

Keywords : Kasaragod, Kerala, Badiyadukka, Students, Education, Camp, NSS, Nalanda College. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia