city-gold-ad-for-blogger

മുള്ളേരിയ എന്‍ എസ് എസ് യൂണിറ്റിന്റെ അക്ഷര ദീപം പദ്ധതിക്കു തുടക്കമായി

മുള്ളേരിയ: (www.kasargodvartha.com 28/01/2016) ജി വി എച്ച് എസ് എസ് മുള്ളേരിയ എന്‍ എസ് എസ് യൂണിറ്റിന്റെ അക്ഷര ദീപം പദ്ധതിക്കു തുടക്കമായി. വിദ്യാര്‍ത്ഥികളിലും, പൊതുജനങ്ങളിലും അന്യംനിന്നു പോകുന്ന വായനയെ തിരിച്ചു കൊണ്ടുവരുന്നതിനു ഓരോ ഗ്രാമങ്ങളിലും ലൈബ്രറി കൊണ്ടുവരിക, വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തേടെ ഹയര്‍സെക്കന്‍ഡറി എന്‍ എസ് എസ് നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷര ദീപം.

ഒരു ലൈബ്രറി എന്ന ലക്ഷ്യത്തേടെ വിവിധ വീടുകളില്‍ നിന്നും മറ്റും വിദ്യാര്‍ത്ഥികള്‍ 200 ലധികം പുസ്തകങ്ങള്‍ ശേഖരിച്ചു. അന്തരിച്ച മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗംഗാധരന്‍ മാസ്റ്ററുടെ പേരില്‍ ആരംഭിക്കുന്ന ലൈബ്രറിക്കു വേണ്ടി അദ്ദേഹത്തിന്റെ മൂന്നാം അനുസ്മരണ യോഗത്തില്‍ ഈ പുസ്തകങ്ങള്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സപ്ന സ്‌കൂള്‍ പി ടി എ പ്രസിഡണ്ടിനു കൈമാറി.

യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ നാരായണന്‍ പി, വി ച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ വിഷ്ണു ഭട്ട് സംസാരിച്ചു. ഷാഹുല്‍ ഹമീദ് സാഗതവും ശരണ്യ നന്ദിയും പറഞ്ഞു.

മുള്ളേരിയ എന്‍ എസ് എസ് യൂണിറ്റിന്റെ അക്ഷര ദീപം പദ്ധതിക്കു തുടക്കമായി

Keywords : NSS, Mulleria, School, Education, Camp, Inauguration, NSS Akshara Deepam at Mulleria school.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia