city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് സ്വദേശി അടക്കമുള്ള മലയാളി വിദ്യാർത്ഥികളെ ക്രൂരമായ റാംഗിങ്ങിന് വിധേയരാക്കിയ 9 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ; പിടിയിലായവരെല്ലാം കേരളത്തിലെ വിദ്യാർത്ഥികൾ

മംഗളൂരു: (www.kasargodvartha.com 23.01.2021) കാസർകോട് സ്വദേശി അടക്കമുള്ള മലയാളി വിദ്യാർത്ഥികളെ ക്രൂരമായ റാംഗിങ്ങിന് വിധേയരാക്കിയ ഒമ്പത് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ശ്രീനിവാസ് കോളേജ് വളച്ചിൽ ക്യാമ്പസിലെ ഒന്നാംവർഷ വിദ്യാർത്ഥികളാണ് ക്രൂരമായ റാഗിംഗിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം വർഷ ബി ഫാം വിദ്യാർത്ഥിയായ കാസർകോട് സ്വദേശി അഭിരാജിന്റെ പരാതിയിലാണ് ഒമ്പതു പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
                                                                               
കാസർകോട് സ്വദേശി അടക്കമുള്ള മലയാളി വിദ്യാർത്ഥികളെ ക്രൂരമായ റാംഗിങ്ങിന് വിധേയരാക്കിയ 9 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ; പിടിയിലായവരെല്ലാം കേരളത്തിലെ വിദ്യാർത്ഥികൾ

ബീഫാം സീനിയർ വിദ്യാർത്ഥികളായ ജിഷ്ണു (20), പി വി ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മുഴുവൻ വിദ്യാർത്ഥികളും കേരളത്തിൽനിന്നുള്ളവരാണ്.

റാഗിംഗിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും കോളജിന് ഉള്ളിലല്ല റാഗിംഗ് നടന്നതെന്നും താമസസ്ഥലത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കി അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട് അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ ജനുവരി 10-ന് കോളജിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഭീഷണി ആവർത്തിക്കുകയും രണ്ടുപേരോടും സീനിയർ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് വരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

അഭിരാജും സഹപാഠിയും സീനിയർ വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയതോടെയാണ് സംഘം ചേർന്ന് റാഗിംഗിന് വിധേയമാക്കിയത്. ഇവർക്കൊപ്പം വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരും റാഗിങ്ങിനിരയായി.

മാനസികമായും ശാരീരികമായും തളർന്ന അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്. കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എവിടെയായാലും റാഗിങ്ങിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് കോളജ് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് അറസ്റ്റ് വിവരം വെളിപ്പെടുത്തിയ സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ പറഞ്ഞു.

Keywords:  Kerala, News, Karnataka, Kasaragod, Student, Education, Police, Case, College, Top-Headlines, Nine students of private college arrested for ragging junior.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia