city-gold-ad-for-blogger

പുതിയ അധ്യയന വർഷം തുടങ്ങി; വിദ്യാർഥികൾ ചാനലിനും ഓൺലൈൻ സംവിധാനങ്ങൾക്കും മുന്നിൽ; ജൂലൈ മാസത്തോടെ വിദ്യാർഥികളും അധ്യാപകരും സംവദിക്കുന്ന ക്ലാസുകൾ

കാസർകോട്: (www.kasargodvartha.com 01.06.2021) സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ചൊവ്വാഴ്ച തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ സംവിധാനങ്ങൾ വഴിയും ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും തൽക്കാലം ലഭിക്കുക.

                                                                              
പുതിയ അധ്യയന വർഷം തുടങ്ങി; വിദ്യാർഥികൾ ചാനലിനും ഓൺലൈൻ സംവിധാനങ്ങൾക്കും മുന്നിൽ; ജൂലൈ മാസത്തോടെ വിദ്യാർഥികളും അധ്യാപകരും സംവദിക്കുന്ന ക്ലാസുകൾ



ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഴുവൻ കുട്ടികൾക്കും ക്ലാസ് പ്രയോജനപ്പെടുത്താൻ അവസരമുണ്ടെന്ന് ഇക്കാലയളവിൽ അധ്യാപകർ ഉറപ്പുവരുത്തണം. ഇതിന് ശേഷം ജൂലൈ മാസത്തോടെ 10, പ്ലസ്ടു ക്ലാസുകളിൽ വിദ്യാർഥികളും അധ്യാപകരും സംവദിക്കുന്ന ഓൺലൈൻ ക്ലാസുകൾ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഓൺലൈനായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. രാവിലെ ഒൻപതര മുതൽ വിക്ടേഴ്‌സ് ചാനൽ വഴി വിദ്യാർഥികളുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് വിക്ടേഴ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം ജൂൺ 15 ഓടെ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രമം. യൂനിഫോം വിതരണവും പതിവ് പോലെയുണ്ടാകുമെന്നാണ് അറിയുന്നത്.

കാസർകോട് നെല്ലിക്കുന്ന് അൻവാറുൽ ഉലും എ യു പി സ്കൂളിലെ പ്രവേശനോത്സവം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, Kerala, News, Children, Students, Class, Pinarayi-Vijayan, N.A.Nellikunnu, MLA, Teachers, Programme, School, Education, Inauguration, New school year begins; Students in front of channel and online systems.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia