കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ ലൈബ്രറി കെട്ടിടവും ലേണിംഗ് റിസോഴ്‌സ് സെന്ററും തുറന്നു
May 27, 2016, 10:05 IST
പെരിയ: (www.kasargodvartha.com 27.05.2016) കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ ലൈബ്രറിയും ലേര്‍ണിംഗ് റിസോഴ്‌സ് സെന്ററും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല ലൈബ്രറി വിജ്ഞാനത്തിന്റെ ഉറവിട കേന്ദ്രമാണെന്നും എല്ലാ ജീവനക്കാരും പരമാവധി സര്‍വകലാശാല ലൈബ്രറി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സര്‍വകലാശാല രജിസ്ടാര്‍ പ്രൊഫ. കെ പി സുരേഷ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ വി ശശിധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ. കെ ജയപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാല ഡെപ്യൂട്ടി ലൈബ്രറിയന്‍ ഡോ. സെന്തില്‍ കുമാരന്‍ സ്വാഗതവും അസിസ്റ്റന്റ് ലൈബ്രറിയന്‍ ഡോ. ശിവരാമ റാവു നന്ദിയും പറഞ്ഞു.
Keywords : Central University, Education, Students, Kasaragod, Inauguration.