കേന്ദ്രസര്‍വ്വകലാശാലയില്‍ പുതിയ ഹോസ്റ്റലുകള്‍ കേന്ദ്രമന്ത്രി ശിലാസ്ഥാപനം നടത്തി
Apr 9, 2018, 13:28 IST
പെരിയ: (www.kasargodvartha.com 09.04.2018) കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ പുതിയ ഹോസ്റ്റലുകള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശിലാസ്ഥാപനം നടത്തി. പെരിയയിലെ തേജസ്വിനി ഹില്‍സ് ക്യാമ്പസിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കേരളകേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.എ. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സര്‍വ്വകലാശാല എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ.ജി. രാജഗോപാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ഡോ. കെ. ജയപ്രസാദ്, സിപിഡബ്ല്യൂഡി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ.കെ. ദാസ്, സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രസിഡണ്ട് ജേസുദാസ് നടപുരി എന്നിവര്‍ ആശംസയര്‍പ്പിച്ചു. സ്റ്റുഡന്‍സ് വെല്‍ഫയര്‍ ഡീന്‍ ഡോ. എ. മാണിക്യവേലു നന്ദി പറഞ്ഞു.
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം അനുവദിച്ച ഒബിസി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ഈ രണ്ടുഹോസ്റ്റലുകള്‍ക്കു പുറമേ ബാബു ജഗജീവന്‍ റാംയോജനയുടെ കീഴില്‍ ഒരു ഹോസ്റ്റല്‍ കൂടി സര്‍വ്വകലാശാലക്ക് ലഭിക്കുമെന്നും അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ വൈസ്ചാന്‍സിലര്‍ അറിയിച്ചു. കൂടാതെ ഒരു ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍, ഒരു റിസര്‍ച്ച് ഹോസ്റ്റല്‍, സെന്‍ട്രല്‍ ലൈബ്രറി, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ വസതികള്‍ തുടങ്ങി.
പതിനാലോളം കെട്ടിടങ്ങള്‍ കൂടി 2021-ഓടെ പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസന്ന ഭാവിയില്‍തന്നെ കേരളകേന്ദ്ര സര്‍വ്വകലാശാല ഒരു ലോകോത്തര സര്‍വ്വകലാശാലയായി മാറുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകള്‍ ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണാന്‍ പ്രാപ്തരായ പുതുതലമുറയെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറണമെന്നും വേറിട്ട ചിന്തകള്‍ മനസ്സില്‍ ഉള്ളവര്‍ക്കു മാത്രമേ തന്റെ ദേശത്തിനും ലോകത്തിനു തന്നേയും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കേന്ദ്രസാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം അനുവദിച്ച ഒബിസി ഫണ്ട് വിനിയോഗിച്ചാണ് പുതിയഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നത്. 100 ആണ്‍കുട്ടികള്‍ക്കും 100 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യംലഭ്യമാകുന്ന രണ്ട് പുരുഷ - വനിതഹോസ്റ്റലുകളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഓരോഹോസ്റ്റലുകളുടെയും നിര്‍മ്മാണത്തിനു അനുവദിച്ചിരിക്കുന്ന ഫണ്ട് 464.70 ലക്ഷംരൂപയാണ്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ഹോസ്റ്റലുകളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഹോസ്റ്റലുകളുടെ നിര്‍മ്മാണ ചുമതല CPWDക്കാണ് നല്‍കിയിരിക്കുന്നത്. ഒരുവര്‍ഷ കാലയളവിനുള്ളില്‍ ഈ ഹോസ്റ്റലുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കപ്പെടും. നിലവില്‍ പെണ്‍കുട്ടികള്‍ക്കുള്ള രണ്ട് ഹോസ്റ്റലും ആണ്‍കുട്ടികള്‍ക്കുള്ള ഒരു ഹോസ്റ്റലുമുണ്ട്. ഈ മൂന്നുഹോസ്റ്റലുകളിലുമായി 580 കുട്ടികള്‍ക്ക് താമസ സൗകര്യം ലഭ്യമാണ്. പുതുതായി നിര്‍മ്മിക്കുന്ന പുരുഷ-വനിതാ ഹോസ്റ്റലുകള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ ആകെ 780 വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുവാന്‍ സര്‍വ്വകലാശാലക്ക് സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Central University, Minister, Central Minister, New Hostel, Foundation Stone. Education, new hostels for CUK.