Admissions | പോളിടെക്നിക്ക് കോളജിലെ വിവിധ എഞ്ചിനീയറിങ് കോഴ്സുകളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ അപേക്ഷ സമർപ്പിക്കാൻ അവസരം
Jul 30, 2024, 22:25 IST
Image Credit: Representational Image Generated by Meta AI
ആഗസ്റ്റ് ഒന്നു മുതൽ അപേക്ഷകൾ സ്വീകരിക്കും
പയ്യന്നൂർ: (KasargodVartha) ഗവർണമെന്റ് റെസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ചു.
കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇൻസ്ട്രുമെൻറേഷൻ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്.
ആഗസ്റ്റ് ഒന്നു മുതൽ അപേക്ഷകൾ സ്വീകരിക്കും. കോളേജിൽ നേരിട്ട് എത്തിയോ അല്ലെങ്കിൽ www(dot)polyadmission(dot)org എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവരെയും പുതിയ അപേക്ഷകരെയും ഉൾപ്പെടുത്തി ഓഗസ്റ്റ് ഏഴു മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9895916117, 9497644788, 9946457866 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.